കേ​ന്ദ്രബജറ്റ്​: സർക്കാറിന്​ മുന്നിൽ കടമ്പകളേറേ

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിന്​ ശേഷം ഫെബ്രുവരി 1ന്​ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്​ സർക്കാറിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാകും. നോട്ട്​ പിൻവലിക്കലിന്​ ശേഷമുണ്ടായ ജനരോഷം തണുപ്പിക്കുന്നതിനായി നികുതി നിരക്കുകളിൽ ഉൾപ്പടെ കുറവ്​ വരുത്തേണ്ടി വരും. ജനക്ഷേമ പദ്ധതികൾക്കായും പണം നീക്കി​ വെ​ക്കേണ്ടി വരും. ഇതിന്​ പുറമേ​ വൻ പദ്ധതികൾക്കായി മൂലധനം കണ്ടെത്തേണ്ടതായുമുണ്ട്​. എന്നാൽ ഇതിനുള്ള പണം കണ്ടെത്തുക എന്നത്​ സർക്കാറിന്​ വെല്ലുവിളിയാണ്​​. നോട്ട്​ പിൻവലിക്കലി​ന്​ ശേഷം രാജ്യത്ത്​ എത്രത്തോളം വളർച്ചയുണ്ടാകുമെന്നത്​ സംബന്ധിച്ച്​ കണക്കുകൾ സർക്കാറിന്​ ഇതുവരെ പുറത്ത്​ വിടാൻ സാധിച്ചിട്ടില്ല. പരോക്ഷ നികുതിയിൽ 14 ശതമാനം വർധിപ്പിക്കുമെന്നാണ്​ സർക്കാറി​െൻറ കണക്കുകൂട്ടൽ.

അഞ്ച്​ സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ജെയ്​റ്റ്​ലി ബജറ്റ്​ അവതരിപ്പിക്കുന്നത്​. ഇതിൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ്​ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ചടുത്തോളം നിർണായമാണ്​. ഇൗ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതികളും പ്രഖ്യാപിക്കേണ്ടി വരും. കർഷകർക്കും ചെറുകിട വ്യവസായികൾക്കുമെല്ലാം ആനുകൂല്യങ്ങളും നൽകേണ്ടി വരും.
 
ധനകമ്മി ഇൗ വർഷം വർധിക്കാനാണ്​ സാധ്യത.  ധനകമ്മി 3​ ശതമാനത്തിൽ 3.5 ശതമാനമായി വർധിക്കുമെന്നാണ്​ സൂചന.  രാജ്യത്തെ വിവിധ മേഖലകളിലെ നിക്ഷേപങ്ങളിലും കുറവ്​ സംഭവിച്ചിട്ടുണ്ട്​. നിക്ഷേപം വർധിപ്പിക്കാനുള്ള സർക്കാറി​െൻറ നടപടികളൊന്നും ഇനിയും ഫലം കണ്ടിട്ടില്ല. ഇയൊരു പശ്​ചാത്തലത്തിൽ ബജറ്റ്​ അവതരണം ജെയ്​റ്റ്​ലിയെ സംബന്ധിച്ചടുത്തോളം വെല്ലുവിളി നിറഞ്ഞതാകാനാണ്​ സാധ്യത.

Tags:    
News Summary - For Finance Minister Jaitley, This Budget Is A Tough, Tough Task

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.