ഫെബ്രുവരിയിൽ വ്യാപാരകമ്മി കുറഞ്ഞെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ വ്യാപരകമ്മി കുറഞ്ഞെന്ന്​ വാണിജ്യ സെ​ക്രട്ടറി റിത തെതോയി. 16.30 ബില്യണിൽ നിന്ന്​ 12 ബില്യണായാണ്​ വ്യാപാര കമ്മി കുറഞ്ഞിരിക്കുന്നത്​. കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യു​േമ്പാഴാണ്​ ഫെബ്രുവരിയിൽ വ്യാപാരകമ്മിയിൽ കുറവുണ്ടായിരിക്കുന്നത്​.

ഫെബ്രുവരിയിൽ കയറ്റുമതിയിലും വർധനയുണ്ടായിട്ടുണ്ടായി. 4.5 ശതമാനം വർധനയാണ്​ കയറ്റുമതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്​ 25.8 ബില്യൺ ഡോളറായാണ്​ കയറ്റുമതി വർധിച്ചിരിക്കുന്നത്​. ഇറക്കുമതി 10.4 ശതമാനം വർധിച്ച്​ 37.8 ഡോളറായി. പെട്രോളിയം ഇറക്കുമതി 32 ശതമാനം വർധനയുണ്ടായിരിക്കുന്നത്​.

കെമിക്കൽ, എൻജിനയറിങ്​ ഉപകരണങ്ങൾ, പെട്രോളിയം എന്നിവയാണ്​ ഉയർന്ന വളർച്ച നിരക്കിന്​ കാരണം.

Tags:    
News Summary - February trade deficit narrows to $12 bn; exports rise 4.5% to $25.8 bn-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.