വാറൻറി കഴിഞ്ഞാൽ ദുഖിക്കേണ്ട; നീട്ടി നൽകുമെന്ന്​ കമ്പനികൾ

മുംബൈ: കോവിഡ്​ കാലത്ത്​ അവസാനിക്കുന്ന ഉൽപന്നങ്ങളുടെ വാറൻറി നീട്ടിനൽകാൻ വിവിധ കമ്പനികൾ തയാറെടുക്കുന്നു. സ്​മാർട്ട്​ ഫോൺ, വാഹനങ്ങൾ, ഇലക്​ട്രിക്​- ഇലക്​ട്രോണിക്​ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിർമാതാക്കൾ തങ്ങളുടെ ഉപഭോക്​താക്കൾക്ക്​ ഇതുസംബന്ധിച്ച അറിയിപ്പ്​ നൽകി.

ലെനോവോ, മോട്ടറോള, ഹ്വാവേ, ഹോണർ, റിയൽ‌മി, വൺപ്ലസ്, ഓപ്പോ, ഇൻഫിനിക്​സ്​, ഐടെൽ തുടങ്ങിയ കമ്പനികൾ വാറൻറി മേയ് 31 വരെ നീട്ടുമെന്ന്​ പ്രഖ്യാപിച്ചു. മാർച്ച് 15നും ഏപ്രിൽ 20നും ഇടയിൽ വാറൻറി കാലഹരണപ്പെടുന്ന ഉൽപന്നങ്ങൾക്കാണ്​ ഇത്​ ബാധകം. അതേസമയം, അസൂസ്​ ഒരുമാസ അധിക കാലാവധിയാണ്​ നൽകുക.

സാംസങ്, ഡിറ്റെൽ അടക്കമുള്ള കമ്പനികൾ മാർച്ച്​ 20ന്​ ശേഷമുള്ള വാറൻറിക്കാണ്​ കാലപരിധി ദീർഘിപ്പിച്ചത്​. സാംസങ്ങി​​െൻറ സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്​, സ്മാർട്ട് വാച്ച്​, റഫ്രിജറേറ്റർ, വാഷിങ്​ മെഷീൻ, എയർ കണ്ടീഷണർ, ടിവി തുടങ്ങി എല്ലാ ഉൽപന്നങ്ങൾക്കും വാറൻറി നീട്ടിയിട്ടുണ്ട്​.

വാഹന ഉടമകൾക്കും സന്തോഷവാർത്ത

വിവിധ വാഹന നിർമാതാക്കളും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്​. ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതിനാൽ വാഹനങ്ങള്‍ സര്‍വിസ് സ​െൻററിലെത്തിക്കാനുള്ള ബുദ്ധിമുട്ട് മുന്‍നിര്‍ത്തിയാണ്​ ഈ തീരുമാനം.
അശോക്​ ലെയ്​ലാൻഡ്​, മാരുതി സുസുകി, ഹ്യൂണ്ടായ് തുടങ്ങിയവ നിബന്ധനകൾക്ക്​ വിധേയമായി ഉപഭോക്​താക്കൾക്ക്​ മൂന്നുമാസത്തോളം വാറൻറി നീട്ടിനൽകും. മാർച്ച് മുതൽ ജൂൺ വരെ കാലഹരണപ്പെടുന്ന വാറൻറിക്കാണ്​ ഇത്​ ബാധകം.

മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള എല്ലാ വാറൻറിയും ഓഡി ഇന്ത്യ രണ്ടുമാസത്തേക്ക്​ നീട്ടിനൽകും. പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട, യമഹ, ടി.വി.എസ്, ബജാജ് എന്നിവ ഇരുചക്രവാഹനങ്ങള്‍ക്കുള്ള സൗജന്യ സര്‍വിസ്, വാറൻറി കാലാവധി നീട്ടിനൽകി.

Tags:    
News Summary - extends warranty & free service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.