ന്യൂഡൽഹി: ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച അഞ്ചു ശതമാനത ്തിലേക്ക് താഴ്ന്നതിൽ കടുത്ത ആശങ്കയിലാണ് വിദഗ്ധർ. കഴിഞ്ഞ ആറു വർഷത്തിനിടെ ഏറ്റ വും താഴ്ന്ന വളർച്ച നിരക്കാണ് ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്.
2018 സാമ്പ ത്തിക വർഷം ഇതേ പാദത്തിൽ ജി.ഡി.പി നിരക്ക് എട്ടു ശതമാനം വളർച്ച കൈവരിച്ചിരുന്നു. 2019ലെ ആ ദ്യപാദത്തിൽ 5.8 ശതമാനമായിരുന്നു ജി.ഡി.പി നിരക്ക്. ഇതിനു മുമ്പ് 2012-13 സാമ്പത്തിക വർഷത് തിലാണ് ജി.ഡി.പി 4.9 ശതമാനത്തിലേക്ക് താഴ്ന്നത്. വിഷയത്തിൽ വിദഗ്ധരുടെ പ്രതികരണങ്ങൾ ഇങ്ങനെ
രാജ്യത്തിെ ൻറ സാമ്പത്തിക വളർച്ച പടുകുഴിയിൽ അകപ്പെട്ടിരിക്കുെന്നന്ന് വ്യക്തം. ഈഡൽവൈസ് ഇക്കാലയളവിൽ 5.6 ശതമാനമാണ് വളർച്ച പ്രതീക്ഷിച്ചിരുന്നത്. ഇതിനെക്കാൾ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ കരുതലോടെയുള്ള നടപടികൾ ആവശ്യമാണ്. എങ്കിലും പെട്ടെന്നുള്ള മാറ്റം പ്രതീക്ഷിക്കേണ്ട’’.
ആശങ്കജനകം -കുണാൽ കുണ്ടു (സൊസൈറ്റി ജനറൽ, ബംഗളൂരു)
സാമ്പത്തിക വളർച്ചയിലെ മന്ദഗതി നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും അതു കൈപിടിയിലൊതുങ്ങുമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതിനെക്കാൾ താഴ്ന്ന നിലവാരത്തിലേക്കാണ് കാര്യം കൈവിട്ടുപോയത്. സർക്കാറിെൻറ ഭാഗത്ത് അടിയന്തരമായ തീരുമാനങ്ങൾ ഉണ്ടായേ മതിയാവൂ. പലിശ നിരക്ക് റിസർവ് ബാങ്ക് ഇനിയും കുറക്കേണ്ടി വരും. 40 ബേസിസ് പോയൻറ് കുറക്കുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷിച്ചതു സംഭവിച്ചു -സാക്ഷി ഗുപ്ത (എച്ച്.ഡി.എഫ്.സി. ബാങ്ക്, ഗുരുഗ്രാം)
അഞ്ചു മുതൽ 5.2 ശതമാനം വളർച്ചയാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. കാർഷിക, നിർമാണ മേഖല ഉൾപ്പെടെ രാജ്യത്തെ മുഴുവൻ മേഖലയെയും ഇതു ബാധിക്കുെമന്നുറപ്പാണ്. മെച്ചപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഏറ്റവും അടിത്തട്ടിൽനിന്ന് തുടങ്ങണെമന്നു മാത്രം. റിസർവ് ബാങ്കിെൻറ നടപടികളിലാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.