Posted On
date_range Updated On
date_range അമേരിക്ക തള്ളിയ ഇന്ത്യൻ െഎ.ടി മേഖലയെ സ്വാഗതം ചെയ്ത് യൂറോപ്പ്
ബ്രസൽസ്: എച്ച്–1ബി വിസയുടെ കാര്യത്തിലുൾപ്പടെ ഇന്ത്യൻ െഎ.ടി മേഖലക്ക് തിരിച്ചടിയായേക്കാവുന്ന നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുേമ്പാഴും രാജ്യത്തിന് അനുകൂലമായ നടപടികൾ സ്വീകരിക്കുകയാണ് യൂറോപ്പ്. കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ തയാറാണെന്നാണ് യൂറോപ്യൻ യൂണിയൻ അറിയിച്ചു.
അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ നയം യൂറോപ്പിനും തിരിച്ചടിയാണ്. എങ്കിലും കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ യൂറോപ്പിന് കഴിയും. വിദഗ്ധരായ െഎ.ടി പ്രൊഫഷണലുകളാണ് ഇന്ത്യയിലുള്ളതെന്നു ഇ.യു പ്രതിനിധി ഡേവിഡ് മക്ലിസ്റ്റർ പറഞ്ഞു.
നേരത്തെ, ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കരാറിൽ ഇ.യു ഒപ്പു വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടതൽ നടപടികളുമായി യൂറോപ്യൻ യൂണിയൻ മുന്നോട്ട് പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.