ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരമുള്ള ചുരുങ്ങിയ പ്രതിമാസ പെൻഷൻ തുക 2000 രൂപയായി ഉയർത്തിേയക്കും. ചൊവ്വാഴ്ച തൊഴിൽമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഇ.പി.എഫ് ഒാർഗനൈസേഷൻ ട്രസ്റ്റി ബോർഡ് യോഗം ഇതുസംബന്ധിച്ച നിർദേശം പരിഗണിക്കും.
ഇപ്പോൾ 1000 രൂപയാണ് പെൻഷൻ തുക. ആനുകൂല്യം ഇരട്ടിയാക്കുന്നത് 40 ലക്ഷം വരുന്ന ഇ.പി.എസ് വരിക്കാർക്ക് പ്രയോജനം ചെയ്യും. കേന്ദ്രത്തിന് 3000 കോടി രൂപയുടെ വാർഷിക അധികച്ചെലവാണ് കണക്കാക്കുന്നത്. 2014ലാണ് 1000 രൂപ മിനിമം പെൻഷൻ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഇ.പി.എഫ് പദ്ധതിയിലെ അംഗങ്ങളാണ് സ്വാഭാവികമായി ഇ.പി.എസിെൻറ ഭാഗമാവുക.
പ്രതിമാസ ശമ്പളത്തിൽനിന്ന് 12 ശതമാനം തൊഴിലാളിവിഹിതമാണ് ഇ.പി.എഫ് അക്കൗണ്ടിലേക്ക് പോകുന്നത്. തൊഴിലുടമയുടെ തത്തുല്യ വിഹിതത്തിൽ 3.67 ശതമാനം ഇ.പി.എഫിലേക്കും 8.33 ശതമാനം ഇ.പി.എസിലേക്കുമാണ് പോകുന്നത്. ഇ.പി.എഫ് തുകയിൽ എത്രത്തോളം ഒാഹരി വിപണിയിൽ നിക്ഷേപിക്കണമെന്ന് നിശ്ചയിക്കാൻ വരിക്കാർക്ക് സ്വാതന്ത്ര്യം നൽകുന്നതു സംബന്ധിച്ച നിർദേശം വൈകാതെ ട്രസ്റ്റി ബോർഡ് യോഗത്തിെൻറ പരിഗണനക്കു വരും. ഇപ്പോൾ 15 ശതമാനം സർക്കാർ നേരിട്ട് ഒാഹരി വിപണിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
പരിധി കൂട്ടുകയോ കുറക്കുകയോ ചെയ്യാൻ വരിക്കാരന് സ്വാതന്ത്ര്യം നൽകി, ലാഭനഷ്ടത്തിെൻറ ഉത്തരവാദിത്തം പൂർണമായി വരിക്കാരനിലേക്കു കൈമാറാനാണ് നീക്കം. ഇപ്പോൾ വരിക്കാരന് ലാഭമോ നഷ്ടമോ ഇല്ല. നിക്ഷേപത്തിന്മേൽ എട്ടര ശതമാനം പലിശ നൽകുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.