വാഹന വിപണി തകർച്ച: കാരണം ഊബറും ഒലയുമല്ലെന്ന് മാരുതി

ന്യൂഡൽഹി: വാഹന വിപണിയിലെ തകർച്ചക്ക് കാരണം ജനങ്ങളുടെ മനോഭാവം മാറിയതാണെന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസ് താവനയിൽ വിയോജിപ്പുമായി രാജ്യത്തെ വൻകിട വാഹന നിർമാതാക്കളായ മാരുതി. ഊബർ, ഒല പോലുള്ള ടാക്സി ശൃംഖലയല്ല രാജ്യത്തെ സ ാമ്പത്തിക തകർച്ചക്ക് മുഖ്യ കാരണമെന്ന് മാരുതി സുസുക്കിയുടെ ഇന്ത്യയിലെ മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട് ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ ആറ്, ഏഴ് വർഷങ്ങളിലായാണ് ഊബർ, ഒല പോലുള്ള ടാക്സി ശൃംഖല രാജ്യത്ത് കടന്നുവന്നത്. ഈ സമയമാണ് ഒാട്ടോ മൊബൈൽ വ്യവസായ മേഖലയുടെ മികച്ച കാല‍ം. കഴിഞ്ഞ ഏതാനും മാസങ്ങളിലാണ് ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. ഇതിന് കാരണം ഊബറും ഓലയും ആണെന്ന് ചിന്തിക്കാനാവില്ലെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ 46 ശതമാനം ഉപഭോക്താക്കളും ആദ്യമായി കാറുകൾ ഉപയോഗിക്കുന്നവരാണ്. ഇത് ഉപഭോക്താക്കളുടെ ആഗ്രഹ ശീലത്തിന്‍റെ ഭാഗമായാണ്. ദിനം പ്രതിയുള്ള ഒാഫീസ് യാത്രകൾക്കായി ഊബർ, ഒല അടക്കമുള്ള പൊതു ഗതാഗത സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ആഴ്ചയുടെ അവസാന ദിനത്തിൽ കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കാണ് പണം നൽകി വാങ്ങിയ സ്വന്തം വാഹനം ആളുകൾ ഉപയോഗിക്കാറുള്ളതെന്നും ശശാങ്ക് ശ്രീവാസ്തവ പറയുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് കാർ അടക്കമുള്ള വാഹന വിൽപനയിൽ കനത്ത തിരിച്ചടി നേരിട്ടത്. യാത്രാ വാഹനങ്ങളുടെ വിൽപന 31.57 ശതമാനത്തിലേക്കും കാറുകളുടെ വിൽപന 41.09 ശതമാനത്തിലേക്കുമാണ് കൂപ്പുകുത്തിയത്. സൊസൈറ്റി ഒാഫ് ഇന്ത്യൻ ഒാട്ടോമൊബൈൽ മാനുഫാക്ചേഴ്സ് 1997-98 മുതൽ ശേഖരിച്ച കണക്ക് പ്രകാരം വലിയ ഇടിവാണിത്. ട്രക്ക്, ബസ് എന്നിവയുടേത് 39 ശതമാനത്തിലേക്കും ഇരുചക്രങ്ങളുടേത് 22 ശതമാനത്തിലേക്കും വിൽപന താഴ്ന്നു.

വാഹന വിപണിയുടെ മാന്ദ്യത്തിന്‍റെ കാരണം 1980കളുടെ അവസാനത്തിലും 90കളുടെ ആദ്യത്തിലും ജനിച്ച തലമുറ (മില്ലേനിയൽസ്) ആണെന്ന വിചിത്ര വാദവുമായി ബുധനാഴ്ചയാണ് ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയത്. ഈ തലമുറയിലെ ജനങ്ങൾ ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതും കാറുകൾ വാങ്ങാത്തതും വാഹന വിപണിക്ക് തിരിച്ചടിയാകുന്നുവെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. വാഹന വിപണിയുടെ മാന്ദ്യത്തിന്‍റെ കാരണങ്ങൾ മാധ്യമങ്ങളുമായി വിശകലനം ചെയ്യുന്നതിനിടെയാണ് ധനകാര്യമന്ത്രി 25നും 35നുമിടയിൽ പ്രായമുള്ള തലമുറയെ മൊത്തത്തിൽ കുറ്റപ്പെടുത്തിയത്.

ഇതിന് പിന്നാലെ 'മില്ലേനിയൽസിനെ ബഹിഷ്‌കരിക്കുക' #BoycottMillenials 'നിർമലാമ്മയുടേത് പോലെ പറയുക' #SayItLikeNirmalaTai എന്നീ ഹാഷ് ടാഗുകളിൽ ധനമന്ത്രിക്ക് രൂക്ഷ പരിഹാസമാണ് ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.


Tags:    
News Summary - Economic Crisis: Maruti Differer Nirmala Sitharaman Arguments -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.