വീണ്ടും നോട്ട്​ പിൻവലിക്കലിനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: നവംബർ എട്ടാം തിയതിയിലെ നോട്ട്​ പിൻവലിക്കലിന്​ ശേഷം കേന്ദ്രസർക്കാർ വീണ്ടും ​നോട്ട്​ നിരോധനത്തിന്​ ഒരുങ്ങുന്നതായി റിപ്പോർട്ട്​. 2000 രൂപയുടെ നോട്ട്​  പിൻവലിക്കാനുള്ള നീക്കങ്ങളാണ്​ നടക്കുന്നത്​. ഇതുസംബന്ധിച്ച്​ പാർലമ​െൻറിലും ബുധനാഴ്​ച ​േചാദ്യങ്ങളുയർന്നു.

2000 രൂപയുടെ നോട്ട്​ പിൻവലിക്കുമോ എന്ന എം.പിമാരുടെ ചോദ്യങ്ങൾക്ക്​ പാർലമ​െൻറിൽ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി മറുപടി നൽകിയില്ല. കഴിഞ്ഞ കുറേ ആഴ്​ചകളായി രണ്ടായിരം രൂപയുടെ നോട്ടുകൾക്ക്​ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. കള്ളപ്പണം സൂക്ഷിച്ച്​ വെക്കാൻ 2000 രൂപയുടെ നോട്ടുകൾ സഹായകമാവുന്നുവെന്ന്​ നേരത്തെ വിമർശനങ്ങളുയർന്നിരുന്നു. ഇൗയൊരു പശ്​ചാത്തലത്തിൽ കൂടിയാണ്​ ​േനാട്ട്​ പിൻവലിക്കലിനുള്ള സാധ്യത കേ​ന്ദ്രസർക്കാർ വീണ്ടും പരിഗണിക്കുന്നത്​​.

2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത്​ റിസർവ്​ ബാങ്ക്​ നിർത്തിവെച്ചതായി വാർത്തകളുണ്ടായിരുന്നു. പുതിയ 200 രൂപയുടെ നോട്ടുകളുടെ അച്ചടി വേഗത്തിൽ പൂർത്തിയാക്കാനാണ്​ റിസർവ്​ ബാങ്ക് നടപടിയെന്നാണ്​ റിപ്പോർട്ടുകൾ. നവംബർ എട്ടിന്​ 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന്​ പിന്നാലെയാണ്​ കേന്ദ്രസർക്കാർ പുതിയ 2000 രൂപയുടെ നോട്ട്​ പുറത്തിറക്കിയത്​.

Tags:    
News Summary - Demonetisation again? There are signs-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.