ഡെബിറ്റ്​, ക്രെഡിറ്റ്​ കാർഡുകളും എ.ടി.എമ്മുകളും അപ്രസക്​തമാവു​െമന്ന്​ അമിതാഭ്​ കാന്ത്​

നോയിഡ: അടുത്ത നാല്​ വർഷത്തിനുള്ളിൽ ഡെബിറ്റ്​, ക്രെഡിറ്റ്​ കാർഡുകളും എ.ടി.എമ്മുകളും അപ്രസക്​തമാവുമെന്ന്​ നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ്​ കാന്ത്​. അമിറ്റി യൂനിവേഴ്​സിറ്റിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കു​േമ്പാഴാണ്​ അദ്ദേഹം ഇൗ അഭിപ്രായ​ പ്രകടനം നടത്തിയത്​.

ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ കണക്ഷനുകളും ബാങ്കുകളുമുള്ള രാജ്യമാണ്​ ഇന്ത്യ. അതുകൊണ്ട്​​ ഭാവിയിൽ ഇന്ത്യയിൽ എ.ടി.എം, ഡെബിറ്റ്​, ക്രെഡിറ്റ്​ കാർഡ്​ ഇടപാടുകൾ കുറയാനാണ്​ സാധ്യത. മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ രാജ്യത്ത്​ വർധിക്കുകയാണെന്ന്​ അമിതാഭ്​ കാന്ത്​ പറഞ്ഞു.

7.5 ശതമാനം നിരക്കിൽ രാജ്യത്തെ സമ്പദ്​വ്യവസ്ഥ വളരുന്നുണ്ട്​. 9 മുതൽ 10 ശതമാനം വളർച്ച നി​രക്കിലേക്ക്​ സമ്പദ്​വ്യവസ്ഥയെ എത്തിക്കുക എന്നതാണ്​ സർക്കാറിന്​ മുന്നിലുള്ള വെല്ലുവിളി. രാജ്യത്തെ 72 ശതമാനം ജനങ്ങളും യുവാക്കളാണ്​ ഇതും ഇന്ത്യക്ക്​ ഗുണകരമാവുമെന്ന്​ അമിതാഭ്​ കാന്ത്​ അഭിപ്രാ​യപ്പെട്ടു.
 

Tags:    
News Summary - Debit Cards, Credit Cards, ATMs Will be Redundant in 4 Years: Niti Aayog CEO Amitabh Kant-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.