പാകിസ്​താനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ നികുതി 200 ശതമാനമാക്കി

ന്യൂഡൽഹി: പാകിസ്​താന്​ നൽകിയിരുന്ന അതിപ്രിയ രാഷ്​ട്രപദവി പിൻവലിച്ചതിന്​ പിന്നാലെ ഉൽപന്നങ്ങളുടെ തീരുവ ഉയർത ്തി ഇന്ത്യ. പാകിസ്​താനിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ 200 ശതമാനമായാണ്​ വർധിപ്പിച്ചത്​​. ധനമ ന്ത്രി അരുൺ ജെയ്​റ്റ്​ലിയാണ്​ തീരുവ ഉയർത്താനുള്ള തീരുമാനം അറിയിച്ചത്​. അടിയന്തരമായി നടപടി കൈകൊള്ളുന്നുവെന്ന​ാണ്​ ജെയ്​റ്റ്​ലി ട്വിറ്റർ പോസ്​റ്റിൽ വ്യക്​തമാക്കിയത്​.

1996ലാണ്​ ഇന്ത്യ പാകിസ്​താന്​ അതിപ്രിയ രാഷ്​ട്രപദവി നൽകിയത്​. പദവി പിൻവലിച്ചതോടെ ഇന്ത്യക്ക്​ പാക്​ ഉൽപന്നങ്ങൾക്ക്​ മേൽ ഇഷ്​ടം പോലെ നികുതി ചുമത്താം. എന്നാൽ, ഇന്ത്യൻ നടപടിയോട്​ പാകിസ്​താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട്​ ബില്യൺ ഡോളറി​​​െൻറ വ്യാപാരമാണ്​ ഇന്ത്യയും പാകിസ്​താനും തമ്മിൽ പ്രതിവർഷം നടത്തുന്നത്​.

വ്യാഴാഴ്​ചയാണ്​ പുൽവാമയിൽ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണമുണ്ടായത്​. സംഭവത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Customs Duty On Goods From Pakistan Raised To 200% After Pulwama Terror Attack-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.