കോവിഡ്​ 19: ഏഷ്യൻ സമ്പദ്​വ്യവസ്ഥകളെ കാത്തിരിക്കുന്നത്​ വൻ പ്രതിസന്ധി

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഏഷ്യൻ സമ്പദ്​വ്യവസ്ഥകളെ കാത്തിരിക്കുന്നത്​ വൻ സാമ്പത്തിക പ്രതിസന്ധിയെന്ന്​ ലോകബാങ്ക്​. വികസ്വര രാജ്യങ്ങളിലെ വളർച്ചാ നിരക്ക്​ 2.1 ശതമാനമായി താഴുമെന്നും ലോകബാങ്ക്​ മുന്നറിയിപ്പ്​ നൽകുന്നു. 2019ൽ 5.8 ശതമാനം വളർച്ചാ നിരക്ക്​ ഉണ്ടാവുമെന്ന്​ പ്രവചിച്ച സ്ഥാനത്ത്​​ വൻ കുറവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​.

ചൈനയിലെ വളർച്ചാ നിരക്ക്​ 6.1 ശതമാനത്തിൽ നിന്ന്​ 2.3 ശതമാനമായി കൂപ്പുകുത്തും. 11 മില്യൺ ജനങ്ങൾ ​വൈറസ്​ ബാധയെ തുടർന്നുണ്ടാകുന്ന പട്ടിണി മൂലം മരിക്കുമെന്നും​ ലോകബാങ്ക്​ വ്യക്​തമാക്കുന്നു. കിഴക്കൻ ഏഷ്യ, പസഫിക്​ എന്നിവടങ്ങളിലെ സാമ്പത്തിക ശാസ്​ത്രജ്ഞരാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട്​ തയാറാക്കിയത്​.

കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന്​ ഐ.എം.എഫും നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സമ്പദ്​വ്യവസ്ഥകളിൽ വൻ പ്രതിസന്ധിയുണ്ടാകുമെന്നും​ ഐ.എം.എഫ്​ വ്യക്​തമാക്കിയിരുന്നു.

Full View
Tags:    
News Summary - Covid-19 pandemic to make Asian economies bleed if situation deteriorates: World Bank-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.