ബീജിങ്: വിമർശനങ്ങൾക്കിടെ ഇറക്കുമതി തീരുവയിൽ കുറവ് വരുത്തി ചൈനീസ് സർക്കാർ. 187 ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയാണ് ചൈന കുറച്ചത്. കുട്ടികൾക്കുള്ള ഉൽപന്നങ്ങൾ മുതൽ കോഫി മേക്കറുകൾ ഉൾപ്പടെയുള്ളവയുടെ നികുതി കുറച്ചിട്ടുണ്ട്. 17.3 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായാണ് നികുതി കുറച്ചിരിക്കുന്നത്.
ഡിസംബർ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. നേരത്തെ ഇറക്കുമതിയെ പ്രോൽസാഹിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് ചൈനക്കെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നടപടി.
രാജ്യത്തെ ജനങ്ങളുടെ ആവശ്യകതയിൽ പ്രതിദിനം വർധനയുണ്ടാവുകയാണ്. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നതിന് തിരുവ കുറച്ചത് സഹായകമാവും. അഭ്യന്തരമായി നൽകാൻ കഴിയാത്ത ഉൽപന്നങ്ങളുടെ നികുതിയാണ് ഇത്തരത്തിൽ കുറച്ചിരിക്കുന്നതെന്ന് ചൈനീസ് വ്യവസായമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.