കേന്ദ്രസർക്കാറി​െൻറ മൂഡീസ്​ സ്​നേഹത്തെ വിമർശിച്ച്​ ചിദംബരം

ചെന്നൈ: നരേ​ന്ദ്രമോദി സർക്കാർ മുഡീസ്​ ​ക്രെഡിറ്റ്​ റേറ്റിങ്ങിനെ​ ഉയർത്തികാട്ടുന്നതിനെ വിമർശിച്ച്​ മുൻ ധനമന്ത്രി പി.ചിദംബരം. നേരത്തെ ക്രെഡിറ്റ്​ റേറ്റിങ്​ കണക്കാക്കാൻ മൂഡിസ്​ ഉപയോഗിക്കുന്ന മാർഗങ്ങൾ അശാസ്​ത്രീയമാണെന്ന്​ കേ​ന്ദ്രസർക്കാർ അഭിപ്രായപ്പെട്ടിരുന്നതായി​ ചിദംബരം പറഞ്ഞു. ക്രെഡിറ്റ്​ റേറ്റിങ്​ നൽകാൻ ഉപയോഗിക്കുന്ന രീതി മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ മുൻ ധനകാര്യ സെക്രട്ടറി ശശികാന്ത്​ ദാസ്​ മൂഡീസിന്​ കത്തെഴുതിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലയിലെ സ്ഥിര മൂലധന നിക്ഷേപവും, ക്രെഡിറ്റ്​ വളർച്ച, തൊഴിൽ മേഖലയിലെ വളർച്ച എന്നിവയാണ്​ സാമ്പത്തിക വളർച്ചയുടെ ശരിയായ സൂചകങ്ങൾ. മോദി സർക്കാറിന്​ കീഴിൽ ഇൗ മൂന്ന്​ സൂചകങ്ങളു​െട സ്ഥിതിയും അപകടത്തിലാണെന്നും ചിദംബരം പറഞ്ഞു. വെള്ളിയാഴ്​ച ക്രെഡിറ്റ്​ റേറ്റിങ്​ എജൻസിയായ മൂഡീസ്​ ഇന്ത്യയുടെ റേറ്റിങ്​ ഉയർത്തിയിരുന്നു. ഇതിന്​ മുമ്പ്​ 2004ലായിരുന്നു മൂഡീസ്​ ഇന്ത്യയുടെ റേറ്റിങ്​ ഉയർത്തിയത്​.

Tags:    
News Summary - Chidambaram mocks Modi govt’s sudden love for Moody’s rating-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.