Posted On
date_range Updated On
date_range ചന്ദ കോച്ചാറിെൻറയും വേണുഗോപാൽ ദൂതിെൻറയും വീടുകളിൽ പരിശോധന
ന്യൂഡൽഹി: െഎ.സി.െഎ.സി.െഎ വായ്പ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുൻ മേധാവി ചന്ദ കോച്ചാറിെൻറയും വീഡിയോകോൺ പ്രമോട്ടർ വേണുഗോപാൽ ദൂതിെൻറയും വീടുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തി. കേസിലെ കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായാണ് പരിശോധന.
വായ്പ തട്ടിപ്പ് കേസിൽ ചന്ദ കോച്ചാർ, ഭർത്താവ് ദീപക് കോച്ചാർ, വേണുഗോപാൽ ദൂത് തുടങ്ങിയവർക്കെതിെ സി.ബി.െഎ ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പതിവ് നടപടിയുടെ ഭാഗമായാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവിയായിരുന്ന സമയത്ത് ചന്ദേകാച്ചാർ അനധികൃതമായി വായ്പ അനുവദിച്ചുവെന്നാണ് കേസ്. ഇതിനെ തുടർന്ന് ചന്ദകോച്ചാറിനെ െഎ.സി.െഎ.സി.െഎയുടെ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.