ടൊറേൻറാ: സൈബർ ആക്രമണം വഴി 90,000 ഇടപാടുകാരുടെ വിവരങ്ങൾ ആക്രമികൾ ചോർത്തിയതായി സംശയിക്കുന്നതായി ബാങ്ക് ഒാഫ് മോൺട്രിയലും കനേഡിയൻ ഇംപീരിയൽ ബാങ്ക് ഒാഫ് കോമേഴ്സും (സി.െഎ.ബി.സി).
ഇടപാടുകാരുടെ സാമ്പത്തിക വിവരങ്ങളും മറ്റും കൈവശപ്പെടുത്തിയ വിവരം ഞായറാഴ്ചയാണ് അക്രമികൾ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കിങ് സ്ഥാപനമായ ബാങ്ക് ഒാഫ് മോൺട്രിയലിനെ അറിയിച്ചത്. 80 ലക്ഷം വരുന്ന ബാങ്കിെൻറ ഇടപാടുകാരിൽ അമ്പതിനായിരത്തിനടുത്ത് ആളുകളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായി ബാങ്കിെൻറ വക്താവ് അറിയിച്ചു.
ഏതെങ്കിലും വ്യക്തിക്ക് പണം നഷ്ടമായോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല. ആക്രമണം രാജ്യത്തിന് പുറത്തുനിന്ന് ആസൂത്രണം നടത്തിയതായാണ് വിശ്വാസമെന്നും വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.കനേഡിയൻ ഇംപീരിയൽ ബാങ്ക് ഒാഫ് കോമേഴ്സിെൻറ 40,000 ഇടപാടുകാരുടെ വിവരങ്ങൾ ചോർെന്നന്നാണ് വിവരം.
ആക്രമണവിവരം ഉറപ്പിച്ചില്ലെങ്കിലും അവകാശവാദം വളരെ ഗൗരവത്തിൽ എടുക്കുന്നുവെന്നും മുഖ്യ ബാങ്കിങ് ഡിവിഷനിലെ ഇടപാടുകാരെ ഇത് ബാധിച്ചിട്ടില്ലെന്നും സി.െഎ.ബി.സി പറഞ്ഞു. ഇരു ബാങ്കുകളും തങ്ങളുടെ ഇടപാടുകാരോട് അവരവരുടെ അക്കൗണ്ടിെൻറ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സംശയകരമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ വിവരമറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.