പെരിന്തൽമണ്ണ: മാനേജ്മെൻറ് കോഴ്സുകളിൽ താൽപര്യമുള്ള വിദ്യാർഥികൾക്കായി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒ ാഫ് ടെക്നോളജി (വി.െഎ.ടി) ബിസിനസ് സ്കൂളുമായി സഹകരിച്ച് ‘മാധ്യമം’ സൗജന്യ വിദ്യാഭ്യാസ സെമിനാർ ‘ബിസിനസ് മാസ്റ്റർമൈൻഡ്സ്’ സംഘടിപ്പിക്കുന്നു. ജനുവരി 19ന് പെരിന്തൽമണ്ണ ഹൈടൺ ഹോട്ടലിൽ നടത്തുന്ന സെമിനാറിൽ മാനേജ്മെൻറ് പഠനരംഗത്തെ പുതിയ പ്രവണതകളും ജോലിസാധ്യതകളും പരിചയപ്പെടുത്തുകയും പുതിയ എം.ബി.എ കോഴ്സുകൾ അവതരിപ്പിക്കുകയും ചെയ്യും. മോട്ടിവേഷനൽ പ്രഭാഷണ രംഗത്തെ പ്രശസ്തരും കോർപറേറ്റ് ട്രെയിനർമാരുമായ ഡോ. മാനി പോളും എം. കൃഷ്ണകുമാറുമാണ് സെമിനാർ നയിക്കുക.
ബി.ടെക്, ബി.കോം, ബി.ബി.എ തുടങ്ങിയ ഡിഗ്രി കോഴ്സുകളിൽ പഠിക്കുന്നവർക്കും പഠനം പൂർത്തിയാക്കിയ ബിരുദ വിദ്യാർഥികൾക്കും പെങ്കടുക്കാം. പ്രവേശനവും ക്ലാസിലെ സൗകര്യങ്ങളും തീർത്തും സൗജന്യമാണ്. രാവിലെ 9.30നാണ് സ്പോട്ട് രജിസ്ട്രേഷൻ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്ക് സ്വന്തമായും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് www.madhyamam.com/masterminds സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9645006064 നമ്പറിൽ വിളിക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.