‘ഈ ഓണം നിക് ഷാനോളം’ സമ്മാനപദ്ധതിയുടെ ലോഗോ പ്രകാശനവേളയിൽ നിക്ഷാൻ മാനേജിങ് ഡയറക്ടർ എം.എം.വി മൊയ്തു സംസാരിക്കുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ നിക്ഷാൻ അഹമ്മദ്, ജനറൽ മാനേജർ ശിവപ്രസാദ് എന്നിവർ സമീപം
ഹോം അപ്ലയന്‍സസ് രംഗത്തെ വിശ്വസ്ത ബ്രാൻഡ് ആയ നിക്ഷാനിൽ, വരാനിരിക്കുന്ന ഓണാഘോഷങ്ങള്‍ക്കായി 'ഈ ഓണം നിക്ഷാനോളം' എന്ന പേരില്‍ വിപുലമായ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. വിപണിയില്‍ കണ്ടതിലും കേട്ടതിലും കൂടുതൽ ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് ഈ ഓണത്തിന് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി കോടിക്കണക്കിന് രൂപയുടെ വമ്പന്‍ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് നിക്ഷാൻ ഈ ഓണക്കാലത്ത് ഒരുക്കിയിരിക്കുന്നത്.
ഓണക്കാലത്ത് നിക്ഷാനിൽ നിന്നും പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനമായി 4 ഹ്യുണ്ടായ് എക്സ്റ്റര്‍ കാറുകള്‍, രണ്ടാം സമ്മാനമായി 2 അള്‍ട്രാവയലറ്റ് X47 ഇലക്ട്രിക് അഡ്വഞ്ചര്‍ ബൈക്കുകള്‍, മൂന്നാം സമ്മാനമായി 4 ഏഥര്‍ റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയാണ് ലഭിക്കുക. കണ്ണൂര്‍, കോഴിക്കോട്, വടകര, കുറ്റ്യാടി, പഴയങ്ങാടി, പേരാവൂര്‍, ചെറുവത്തൂര്‍ തുടങ്ങിയ നിക്ഷാന്റെ എല്ലാ ഷോറൂമുകളിലും ഈ ഓണം ഓഫറുകള്‍ ലഭ്യമായിരിക്കും.
ഈ ഓണക്കാലത്ത് പർച്ചേസ് ചെയ്യുമ്പോള്‍ 75 ശതമാനം വരെ വിലക്കുറവ്, ഷോപ്പിങ് കൂടുതല്‍ എളുപ്പമാക്കാന്‍ പലിശരഹിത ഇ.എം.ഐ സൗകര്യങ്ങള്‍, എക്സ്റ്റന്‍ഡഡ് വാറന്‍റി, സൗജന്യ ഡെലിവറി, ലോയല്‍റ്റി പോയിന്റുകള്‍, സ്‌പെഷ്യല്‍ ക്യാഷ്ബാക്ക് വൗച്ചര്‍ എന്നിവയും നിക്ഷാൻ നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബജറ്റ് പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും വമ്പന്‍ സമ്മാനങ്ങള്‍ നേടാനുമുള്ള സുവര്‍ണ്ണാവസരമാണ് നിക്ഷാൻ ഒരുക്കുന്നത് എന്ന് മാനേജിംഗ് ഡയറക്ടര്‍ എം.എം.വി. മൊയ്തു, എക്സിക്യുട്ടീവ് ഡയറക്ടര്‍ നിക്ഷാൻ അഹമ്മദ് എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വടക്കന്‍ മലബാറിലെ ജനങ്ങളുടെ ഹൃദയത്തില്‍ വിശ്വാസ്യതയുടെയും മികച്ച സേവനത്തിന്റെയും പര്യായമായി മാറിയ ബ്രാന്‍ഡാണ് നിക്ഷാൻ. ഒരു സാധാരണ ഹോം അപ്ലയന്‍സ് റീട്ടെയ്‌ലര്‍ എന്നതിലുപരി, ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു 'വണ്‍-സ്റ്റോപ്പ് ഷോപ്പ്' ആയിട്ടാണ് നിക്ഷാൻ നിലകൊള്ളുന്നത്.
ഹോം അപ്ലയന്‍സുകള്‍, എല്‍.ഇ.ഡി ടിവികള്‍, ഹോം തിയേറ്ററുകള്‍, അത്യാധുനിക ഗാഡ്ജെറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, എയര്‍ കണ്ടീഷണറുകള്‍, കിച്ചന്‍ അപ്ലയന്‍സുകള്‍, മോഡുലാര്‍ കിച്ചന്‍, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍, ഹോം ജിം ഉപകരണങ്ങള്‍, പ്രീമിയം കിച്ചന്‍ ടാപ്പുകള്‍, സിങ്കുകള്‍ തുടങ്ങിയവയിൽ പ്രമുഖ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരമാണ് നിക്ഷാൻ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി: 7902 81 81 81.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.