മൊബൈൽ ഇൻറർനെറ്റ് വേഗത കൂട്ടി ബി.എസ്.എൻ.എൽ

കൊച്ചി: ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾക്ക് മികച്ച ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതി​​െൻറ ഭാഗമായി സംസ്​ഥാനത്തിന്​ വേണ്ടി മാത്രമായി പുതിയ നോകിയ ജി.ജി.എസ്.എൻ (ഗേറ്റ്​വേ ജി.പി.ആർ.എസ്​ സപ്പോർട്ട്​ നോഡ്​) കൊച്ചി പനമ്പിള്ളിനഗർ എക്സ്ചേഞ്ചിൽ പ്രവർത്തിച്ചുതുടങ്ങി.

മെച്ചപ്പെട്ട ഡാറ്റ സ്പീഡ്​ പ്രദാനം ചെയ്യുന്ന ഈ സാങ്കേതിക സംവിധാനത്തി​​െൻറ ഉദ്ഘാടനം ബി.എസ്.എൻ.എൽ മൊബൈൽ സേവനവിഭാഗം ഡയറക്ടർ ആർ.കെ. മിത്തൽ നിർവഹിച്ചു. കേരള ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു സംബന്ധിച്ചു. ചെന്നൈയി​െല ജി.ജി.എസ്.എൻ സംവിധാനമാണ്​ ഇതുവരെ ദക്ഷിണേന്ത്യയാകെ മൊബൈൽ ഡാറ്റ കൈകാര്യം ചെയ്തിരുന്നത്. 

കേരളത്തിൽ മൊബൈൽ നെറ്റ്‌വർക്ക് വികസനത്തി​​െൻറ ഭാഗമായി പുതിയ 2600 മൊബൈൽ ബി.ടി.എസുകൾ ഉൾപ്പടെ 250 കോടിയുടെ ഉപകരണങ്ങൾ ബി.എസ്.എൻ.എൽ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. പി.ടി. മാത്യു അറിയിച്ചു. രണ്ടുമാസത്തിനുള്ളിൽ ഇത്​ പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മൊബൈൽ കവറേജും ഡാറ്റ വേഗതയും ഏറെ മെച്ചപ്പെടുമെന്ന് അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - BSNL Mobile Internet Speed will Increase -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.