കൊച്ചി: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ രണ്ട് ആശുപത്രികള്‍ ഏറ്റെടുക്കാനും ഔഷധ നിര്‍മാണശാല സ്ഥാപിക്കാനും ബി.ആര്. ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബി. ആര്. വെഞ്ച്വേഴ്സും അഫ്ഗാനിലെ പൊതുജനാരോഗ്യ വകുപ്പും ധാരണയായി.
അഫ്ഗാന് പ്രസിഡൻറ് അഷ്റഫ് ഗനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഫിറോസുദ്ദീന്‍ ഫിറോസും ബി.ആർ.എസ് വെഞ്ച്വേഴ്സ് സ്ഥാപകനും ചെയര്‍മാനുമായ ബി. ആര്. ഷെട്ടിയുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.
പി.പി.പി മാതൃകയില്‍ കാബൂളിലെ ശൈഖ് സായിദ് ഹോസ്പിറ്റല്‍, വാസിര്‍ അക്ബര്‍ ഖാന് ഹോസ്പിറ്റല്‍ എന്നിവയാണ് ബി.ആർ.എസ് വെഞ്ച്വേഴ്സ് ഏറ്റെടുക്കുന്നത്. ശൈഖ് സായിദ് ആശുപത്രിക്ക് നിലവില്‍ 82 കിടക്കയും വാസിര്‍ അക്ബര്‍ ഖാന് ആശുപത്രിക്ക് 210 കിടക്കയുമാണ് ശേഷി. വര്‍ഷന്തോറും 72,000 രോഗികള്‍ക്കാണ് ഇവ സേവനം നല്‍കുന്നത്. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയാണ് ബി.ആർ.എസ് വെഞ്ച്വേഴ്സിെൻറ ഇന്ത്യയിലെ ആദ്യ ആശുപത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.