കൊച്ചി: കേരളം വിറങ്ങലിച്ച് നിന്ന അത്യന്തം ഭയാനകമായ നാളുകളിലൂടെയാണ് നാം ഏവരും കടന്നു പോയി കൊണ്ടിരിക്കുന്നത്. പ്രായഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കൈവിട്ടു പോയ ഒരവസ്ഥ! വാസസ്ഥലങ്ങൾ, കഠിനാധ്വാനം ചെയ്തു ഒരുക്കൂട്ടി വെച്ച സമ്പാദ്യങ്ങൾ, ഉപജീവന മാർഗ്ഗത്തിനായി ഉപയോഗിക്കുന്ന കൃഷിയിടങ്ങൾ, പണി സാമഗ്രികൾ, മിണ്ടാപ്രാണികൾ എന്ന് തുടങ്ങി സർവസ്വവും കൈവിട്ടു പോയ ഒരവസ്ഥ!! 90 വർഷങ്ങൾക്കിപ്പുറം ഇത് പോലൊരു ദുരവസ്ഥക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടില്ല എന്നാണ് പ്രായം ചെന്നവർ അടിവരയിട്ടു പറയുന്നത്.
ഈ മഹാ ദുരന്തത്തിലും മനസ്സ് പതറാതെ പിടിച്ച് നിന്ന കേരളത്തിലെ സാധാരണ ജനങ്ങളെകുറിച്ചാണ് എനിക്കിപ്പോൾ ഏറെ മതിപ്പുള്ളത്. സർക്കാരും ജനപ്രതിനിധികളും
ഒരു പോലെ സഹായത്തിനായി കരഞ്ഞു കേഴുന്ന അവസ്ഥയിൽ മനസ്സ് പതറാതെ ദുരന്ത മുഖത്തു സ്വന്തം ജീവൻ പണയപ്പെടുത്തി ചാടി ഇറങ്ങിയ കേരളത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ, മധ്യവയസ്കർ, മൽസ്യബന്ധന തൊഴിലാളികൾ എന്നിവരുടെ നിസ്വാർത്ഥ സേവനം ഇവിടെ എടുത്തു പറയേണ്ട വസ്തുതയാണ്.
രാഷ്ട്രീയ വൈര്യങ്ങളും ജാതീയ ചിന്തകളും കൊടി കുത്തി വാഴുന്ന ഇന്നത്തെ ഈ കാലഘട്ടത്തിൽ അത്തരക്കാരെ അമ്പരപ്പിച്ചു കൊണ്ടാണ് മേല്പറഞ്ഞ വോളണ്ടീയർമാർ രക്ഷകരായി എത്തിയത്. ബിസ്മി ഗ്രൂപ്പ് ഏറ്റെടുത്ത 600ഓളം ദുരിതബാധിതർ താമസിക്കുന്ന എറണാകുളം കങ്ങരപ്പടി ഹോളി ക്രോസ്സ് കോൺവെൻറ് സ്കൂളിൽ പ്രവർത്തിക്കുന്ന റെസ്ക്യൂ ക്യാമ്പിലും ഞാൻ ഇത്തരം സേവന പ്രവർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ഞാനിതെഴുതുന്ന ഈ സമയത്തും അവർ കർമനിരതരായി രംഗത്തുണ്ട്. "ഈ പ്രളയക്കെടുതി തീരും വരെ ഞങ്ങൾ ദുരിതബാധിതരോടൊപ്പം" എന്ന പ്രതിജ്ഞയുമായി.
ചെറിയ കുഞ്ഞുങ്ങൾ, പ്രായം ചെന്ന വൃദ്ധദമ്പതികൾ, വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ തുടങ്ങി എല്ലാ ജനവിഭാഗളുമായും എനിക്ക് സംവദിക്കാൻ ഇടയുണ്ടായി. വിശിഷ്യ കങ്ങരപ്പടി ഹോളി ക്രോസ്സ് കോൺവെൻറ് സ്കൂൾ അധികൃതർ, സ്നേഹസമ്പന്നരായ ഒരു കൂട്ടം നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹായം ഞാൻ അവിടെ കണ്ടു. കേരളത്തിെൻറ നിരവധി ക്യാമ്പുകളുകളിലും ഈ സാഹചര്യം തന്നെയാണ് ഉണ്ടായിട്ടുള്ളത്. വരും നാളുകൾ പ്രളയക്കെടുതികൾ തരണം ചെയ്യുന്നതിെൻറ കാലങ്ങളാണ്. ഒരു കാര്യം എനിക്കുറപ്പാണ്, മലയാളികളുടെ ഈ കെട്ടുറപ്പും സഹായ മനസ്കതയും വരും നാളുകളിലുള്ള വറുതിക്ക് സഹായകമാകും.
ഭൂമിയിലെ സകല ദുരന്തങ്ങളിൽ നിന്നും നാം ഏവരെയും കാത്തുരക്ഷിക്കട്ടെ എന്ന് ഞാൻ ഉള്ള് നിറഞ്ഞ് പ്രാർത്ഥിക്കുന്നു, കേരളത്തിലെ എല്ലാ റെസ്ക്യൂ ടീമിനോടും ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ പ്രളയത്തിൽ എെൻറ സ്ഥാപനങ്ങൾക്കും വൻ നാശനഷ്ടം ഉണ്ടായി. നിങ്ങളേവരുടെയും പ്രാർത്ഥന കൊണ്ട് ഞാൻ അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ബിസ്മിയുടെ എല്ലാ ഔട്ലെറ്റുകളിലും ഹോൾസെയിൽ വിലയേക്കാൾ കുറച്ചു അവശ്യ സാധനങ്ങൾ ഈ പ്രളയ നാളുകളിൽ നൽകി വരുന്നുണ്ട്. ബിസ്മിയുടെ കേരളത്തിലുടനീളമുള്ള ഔട്ലെറ്റുകളിൽ ഈ സൗകര്യം ഉണ്ട്. ഐക്യമത്യം മഹാബലം -അജ്മല്‍ വി.എ. (ബിസ്മി ഗ്രൂപ്പ് എംഡി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.