അഞ്ച്​ കിലോ മീറ്ററിൽ ഒരു ശാഖ മാത്രം; ബാങ്കുകളും നിയന്ത്രണത്തിനെന്ന്​ റിപ്പോർട്ട്​

മുംബൈ: റിസർവ്​ ബാങ്കും മറ്റ്​ വാണിജ്യ ബാങ്കുകളും ചില ശാഖകളുടെ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട് ട്​. കോവിഡ്​ 19 വൈറസ്​ ബാധയിൽ നിന്ന്​ ജീവനക്കാരെ രക്ഷിക്കുന്നതിനായാണ്​ നീക്കം. റോയി​ട്ടേഴ്​സാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

പ്രധാന നഗരങ്ങളിൽ അഞ്ച്​ കിലോ മീറ്ററിനുള്ളിൽ ഒരു ശാഖ മാത്രം തുറന്നാൽ മതിയെന്നാണ്​ ബാങ്കുകളുടെ തീരുമാനം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ ഉത്തരവുകളൊന്നും പുറത്തിറങ്ങിയിട്ടില്ല. അതേസമയം, ഡിജിറ്റൽ ഇടപാടുകൾ നടത്തി പരിചയമില്ലാത്ത ​ഗ്രാമീണ മേഖലയിലെ ബാങ്ക്​ ശാഖകളുടെ പ്രവർത്തനം വെട്ടിചുരുക്കിയാൽ അത്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുമെന്നും ആശങ്കയുണ്ട്​.

കോവിഡ്​ പാക്കേജി​​െൻറ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ജനങ്ങളുടെ അക്കൗണ്ടുകളിലെത്തിയാൽ പണം പിൻവലിക്കാൻ വൻതോതിൽ ആളുകളെത്താനുള്ള സാധ്യതയും ബാങ്കുകൾ മുന്നിൽ കാണുന്നുണ്ട്​​. ഇതുകൂടി പരിഗണിച്ചാവും ശാഖകളുടെ പ്രവർത്തനം ക്രമീകരിക്കുക.

Tags:    
News Summary - Banks Plan to Close Most Branches During Coronavirus Lockdown to Save Employees-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.