സൂറിച്ച് (സ്വിറ്റ്സർലൻഡ്): ചരിത്രത്തിലാദ്യമായി അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തെ ഏഷ്യൻ രാജ്യങ്ങൾ മറികടന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സാമ്പത്തിക സേവന കമ്പനിയായ യു.എ.ബി പുറത്തുവിട്ട പട്ടികയിലാണ് വിവരം.
ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഏഷ്യ മുന്നിലെത്തിയെങ്കിലും അമേരിക്കൻ സമ്പന്നന്മാർതന്നെയാണ് കൂടുതൽ സമ്പത്തിെൻറ ഉടമകൾ. 2015ലെ മാന്ദ്യത്തിന് ശേഷം 2016 ൽ ആറു ലക്ഷം കോടി യു.എസ് ഡോളറിെൻറ വർധനവാണ് മൊത്തം ശതകോടീശ്വരന്മാർ കൈവശം വെച്ചിരിക്കുന്ന സമ്പത്തിൽ ഉണ്ടായിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ചൈനയാണ് ഒന്നാമത്. ഏഷ്യൻ രാജ്യങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പുതിയൊരു ശതകോടീശ്വരൻ ഉണ്ടാവുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.