മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ സ്​ഥാനമൊഴിഞ്ഞു

ന്യൂഡൽഹി: മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ സ്​ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാലാണ് പദവി ഒഴിയുന്നത്​. കേന്ദ്ര മന്ത്രി അരുൺ ജെയ്​റ്റ്​ലിയാണ്​ ഇക്കാര്യം ത​​​െൻറ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെ അറിയിച്ചത്​. 

കുറച്ചു ദിവസങ്ങൾക്ക്​ മുമ്പ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ വിഡിയോ കോൺഫറൻസിലൂടെ താനുമായി കൂടിക്കാഴ്​ച നടത്തിയെന്നും കുടുംബപരമായ ചുമതലകൾ നിർവ്വഹിക്കേണ്ടതിനാൽ യു.എസിലേക്ക്​ മടങ്ങേണ്ടതുണ്ടെന്ന്​ അറിയിച്ചതായും അരുൺ ജെയ്​റ്റ്​ലി വ്യക്തമാക്കി. വ്യക്തിപരവും ഏറെ പ്രധാനവുമാണ്​ അ​േദ്ദഹം പറയുന്ന കാരണങ്ങൾ. അത്​ അംഗീകരിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്നും മന്ത്രി കുറിച്ചു. 

2014 ഒക്​ടോബറിലാണ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ മുഖ്യ സമ്പത്തിക ഉപദേഷ്​ടാവായി നിയമിതനാവുന്നത്​. മൂന്ന്​ വർഷമായിരുന്നു കാലാവധി. അത്​ 2017 ഒക്​ടോബർ 16ന്​ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് സെപ്​തംബറിൽ​ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടുകയായിരുന്നു.

സൂക്ഷ്​മ സാമ്പത്തിക കാര്യങ്ങളിലും  പ്രാഥമിക ചുമതലകൾ എന്നീ കാര്യങ്ങളിലും ധനകാര്യ മന്ത്രിക്ക്​ ഉപദേശം നൽകുന്നതും സാമ്പത്തിക സർവ്വെ, അർദ്ധ വാർഷിക വിശകലനം എന്നിവ തയ്യാറാക്കുന്നതും​ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവാണ്​. റിസർവ്​ ബാങ്ക്​ ഗവർണറായി നിയമിതനായതിനെ തുടർന്ന്​ രഘു​റാം രാജൻ പദവി ഒഴിഞ്ഞതോടെയാണ് അരവിന്ദ്​ സുബ്രഹഹ്​മണ്യൻ സ്​ഥാനമേറ്റത്​.​ 

ഡൽഹിയിലെ സ​​െൻറ്​. സ്​റ്റീഫൻസ്​ കോളജിൽ നിന്ന്​ ബിരുദവും അഹമദാബാദിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മാനേജ്​മ​​െൻറിൽ(​െഎ.​െഎ.എം) എം.ബി.എയും കരസ്​ഥമാക്കിയ അരവിന്ദ്​ സുബ്രഹ്​മണ്യൻ യു.കെയിലെ ഒാക്​സ്​ഫോഡ്​ സർവ്വകലാശാലയിൽ നിന്ന്​ എം.ഫിൽ, ഡി.ഫിൽ എന്നിവയും നേടി. 
 

Tags:    
News Summary - Arvind Subramanian Quits as Chief Economic Adviser-bussiness news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.