Posted On
date_range Updated On
date_range തിങ്കളാഴ്ച മുതൽ സമ്പദ്വ്യവസ്ഥയുടെ 45 ശതമാനവും പ്രവർത്തനക്ഷമമാവുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഏപ്രിൽ 20 മുതൽ ലോക്ഡൗണിൽ ഇളവുകൾ നൽകുേമ്പാൾ സമ്പദ്വ്യവസ്ഥയിലെ 45 ശതമാനം പ്രവർത്തനങ്ങളും പുനഃരാരം ഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷ. ലോക്ഡൗണിെൻറ ആഘാതം കുറക്കാൻ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും സേവനങ്ങളിലുമാണ് ഏപ്രിൽ 20ന് ശേഷം ഇളവുകൾ കേന്ദ്രസർക്കാർ അനുവദിക്കുക.
ഗതാഗതം, കൃഷി, ഗ്രാമീണ മേഖലയിലെ കെട്ടിട നിർമ്മാണം എന്നിവയിലെല്ലാം സർക്കാർ ഇളവുകൾ അനുവദിക്കും. കാർഷിക, ഗ്രാമീണ മേഖലയിൽ ലോക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.
റോഡ്-കെട്ടിട നിർമ്മാണം, ജലസേചന പദ്ധതി, കൃഷി എന്നിവക്കെല്ലാം ഏപ്രിൽ 20ന് ശേഷം ഇളവുകൾ അനുവദിച്ചിരുന്നു. ഈ ഇളവുകൾ പ്രാബല്യത്തിലാവുന്നതോടെയാണ് സമ്പദ്വ്യവസ്ഥ വീണ്ടും ചലനാത്മകമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.