ഫ്ലിപ്​കാർട്ടിനെ വെട്ടാൻ ബെസോസും അംബാനിയും ഒന്നിക്കുന്നു

മുംബൈ: ഇന്ത്യൻ റീടെയിൽ വിപണിയുടെ തലവര മാറ്റാൻ ആമസോൺ ഉടമ ജെഫ്​ ബെസോസും റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി ഒന്നിക്കുന്നതായി റിപ്പോർട്ട്​. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ റീടെയിലിൽ 26 ശതമാനം ഓഹരി വാങ്ങാനാണ്​ ​ബെസോസിൻെറ പദ്ധതി. ഫ്ലിപ്​കാർട്ടിൽ വാൾമാർട്ട്​ നിക്ഷേപം നടത്തിയതിന്​ പിന്നാലെയാണ്​ ആമസോണിൻെറയും നീക്കം. 16 ബില്യൺ ഡോളറാണ്​ വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിൽ നിക്ഷേപം നടത്തിയത്​.

ബെസോസിൻെറ വിൽപനയിൽ ആഗോളതലത്തിലുള്ള പരിചയം, ടെക്​നോളജി എന്നിവ ഉപയോഗിച്ച്​ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാനാണ്​ അംബാനി നീക്കം നടത്തുന്നത്​. സാമ്പത്തികമായി റിലയൻസ്​ റീടെയിലിൻെറ സ്ഥിതി അത്രക്ക്​ മെച്ചമല്ല. ഇKയൊരു സാഹചര്യത്തിൽ കൂടിയാണ്​ ബെസോസുമായി കൈകോർക്കാൻ അംബാനി ഒരുങ്ങുന്നതെന്നാണ്​ റിപ്പോർട്ടുകൾ.

ഇന്ത്യയൊട്ടാകെ പടർന്ന്​ കിടക്കുന്ന റീടെയിൽ സാമ്രാജ്യമാണ്​ റിലയൻസി​േൻറത്​. 10,600 സ്​റ്റോറുകളാണ്​ ഇന്ത്യയിൽ റിലയൻസിനുള്ളത്​. പച്ചക്കറിയിൽ തുടങ്ങി ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ വരെ റിലയൻസ്​ അവരുടെ ​സ്​റ്റോറുകളിലൂടെ വിറ്റഴിക്കുന്നുണ്ട്​.

Tags:    
News Summary - Amazon in talks with Reliance Retail for stake purchase of upto 26%-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.