രാജ്യാന്തര സർവ്വീസിന്​ അനുമതി: മാനദണ്ഡം ലംഘിച്ച​ എയർ ഏഷ്യക്കെതിരെ കേസ്​

ന്യൂഡൽഹി: രാജ്യാന്തര വിമാന സർവ്വീസിന്​ അനുമതിപത്രം ലഭിക്കുന്നതിന്​ മാനദണ്ഡങ്ങളിൽ തിരിമറി കാട്ടിയതിന്​ എയർ ഏഷ്യ ഗ്രൂപ്പ്​ സി.ഇ.ഒ ടോണി ഫെർണാണ്ടസിനെതിരെ സി.ബി.​െഎ കേസെടുത്തു. രാജ്യാന്തര സർവീസിന്​ അനുമതിപത്രം ലഭിക്കാൻ  വിമാന കമ്പനി ഡയറക്​ടർമാർ വ്യോമയാന മേഖലയിലെ 5​/20 ചട്ടങ്ങളിൽ ഇളവു ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഫോറിൻ ഇൻവെസ്​റ്റ്​മ​​​െൻറ്​ പ്രമോഷൻ ബോർഡ്​(എഫ്​.​െഎ.പി.ബി) ചട്ടങ്ങളും ലംഘിച്ചതിനാണ്​ കേസ്​. 

 20 ഏയർക്രാഫ്​റ്റുകളും അഞ്ചു വർഷത്തെ അനുഭവ സമ്പത്തും ഉള്ളവർക്കാണ്​ അനുമതിപത്രം ലഭിക്കുന്നതിനുള്ള​ യോഗ്യത. ഇൗ മാനദണ്ഡം ഒഴിവാക്കി കിട്ടാനും നയങ്ങളിൽ മാറ്റം വരുത്തി അനുമതിപത്രത്തിനുള്ള തടസ്സം നീക്കി കിട്ടാനുമായി സർക്കാർ ഉദ്യോഗസ്​ഥ​രിൽ സ്വാധീനം ചെലുത്തിയെന്നാണ്​ സി.ഇ.ഒക്കെതിരെയുള്ള കുറ്റം. 

ടോണി ഫെർണാണ്ടസിനെ കൂടാതെ എയർ ഏഷ്യയുടെ യാത്രാ ഭക്ഷണ ഉടമ സുനിൽ കപൂർ, ഡയറക്​ടർ ആർ. വെങ്കട്ട്​രാമൻ, ഏവിയേഷൻ കൺസൾട്ടൻറ്​ ദീപക്​ തൽവാർ, സിംഗപൂർ ആസ്​ഥാനമായ എസ്​.എൻ.ആർ ട്രേഡിങ്ങി​​​​െൻറ മേധാവി രാജേന്ദ്ര ദുബെ, മറ്റൊരു ജീവനക്കാരൻ എന്നിവർക്കെതി​െരയും കേസെടുത്തിട്ടുണ്ട്​.

Tags:    
News Summary - AirAsia CEO others booked by CBI over violations in International flying licences-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.