ന്യൂഡല്‍ഹി: കോഴിക്കോട്ടുനിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും ആഴ്ചയില്‍ എയര്‍ ഇന്ത ്യയുടെ രണ്ടുവീതം സർവിസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ സി.എം.ഡി പ്രദീപ് സിങ് എ.കെ. രാഘവന് എം.പിക്ക് ഉറപ്പുനല്‍കി. ഇരുവരും തമ്മില്‍ നടത്തിയ കൂടിക്ക ാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുലഭിച്ചത്.
വൈഡ് ബോഡി വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് എയര്‍ ഇന്ത്യ സി.എം.ഡിക്ക് നല്കിയ നിവേദനത്തില്‍ എം.പി ചൂണ്ടിക്കാട്ടി. ഉംറക്ക് പോകുന്നവര്‍ കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് പോകുകയും മദീനയില്‍നിന്ന് മടങ്ങുകയുമാണ് പതിവ്. എയര്‍ ഇന്ത്യക്ക് മദീനയില്‍നിന്ന് സർവിസ് ആരംഭിക്കാന്‍ കഴിഞ്ഞാല്‍ ഉംറക്ക് പോകുന്ന തീർഥാടകരെ ആകര്‍ഷിക്കാന്‍ കഴിയും.
എയര്‍ ഇന്ത്യയാണ് മിക്കവരും ഏറെ ഇഷ്ടപ്പെടുന്ന വിമാന സർവിസ്. മാത്രമല്ല മദീനയില്‍നിന്ന് കോഴിക്കോട്ടേക്ക് മടങ്ങാനാണ് ഭൂരിഭാഗം തീർഥാടകരും ആഗ്രഹിക്കുന്നത്. മദീനയില്‍നിന്ന് നേരിട്ട് സർവിസ് ആരംഭിച്ചാല്‍ പ്രായംചെന്ന തീർഥാടകര്‍ക്ക് അത് ഏറെ സഹായകരമാകും. കോഴിക്കോട്-ജിദ്ദ സെക്ടറിലെ സീറ്റുകളുടെ എണ്ണം വൈഡ് ബോഡി വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിന് മുമ്പത്തേതിനേക്കാള്‍ 80 ശതമാനം ഇപ്പോള്‍ കൂടുതലാണെന്നും എം.കെ. രാഘവന് എം.പി പറഞ്ഞു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കോഴിക്കോട്ടുനിന്ന് ഇതിനകം സർവിസ് ആരംഭിച്ചു കഴിഞ്ഞു.
കൊച്ചിയില്‍നിന്നുള്ള വിമാനം എത്രയുംവേഗം കോഴിക്കോട്ടുനിന്നും സർവിസ് ആരംഭിക്കണം. കോഴിക്കോട്ടുനിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും പുതിയ സർവിസ് തുടങ്ങുന്നത് എയര്‍ ഇന്ത്യക്കും സാമ്പത്തികമായി ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.