പ്രവർത്തിക്കാൻ പണമില്ല; എയർ ഇന്ത്യ 1500 കോടി കടമെടുക്കുന്നു

മുംബൈ: ദൈനംദിന പ്രവർത്തനങ്ങൾക്ക്​ പണമില്ലാതായതോടെ എയർ ഇന്ത്യ 1500 കോടി കടമെടുക്കുന്നു. സെപ്​തംബറിന്​ ശേഷം ഇത്​ മൂന്നാം തവണയാണ്​ എയർ ഇന്ത്യ വായ്​പയെടുക്കുന്നത്​. കഴിഞ്ഞ സെപ്​തംബറിൽ 3250 കോടിയും ഒക്​ടോബറിൽ 1500 കോടിയും എയർ ഇന്ത്യ കടമെടുത്തിരുന്നു​.

വായ്​പ നൽകാൻ തയാറുള്ള ബാങ്കുകളോട്​ ഡിസംബർ 12നകം കമ്പനിയുമായി ബന്ധപ്പെടാൻ എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്​. അടുത്ത വർഷം ജൂൺ 2018 വരെയാണ്​ വായ്​പ കാലാവധി. 

കഴിഞ്ഞ വർഷം ജൂൺ 28ന്​ ചേർന്ന ധനകാര്യ സമിതി യോഗത്തിൽ എയർ ഇന്ത്യയുടെ ഒാഹരി വിൽപനക്ക്​ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. നിലവിൽ 52,000 കോടിയുടെ കടമാണ്​ എയർ ഇന്ത്യക്ക്​ ഉള്ളത്​.

Tags:    
News Summary - Air India Seeks Rs. 1,500 Crore Loan To Continue Operations-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.