Posted On
date_range Updated On
date_range പ്രളയക്കെടുതിയിൽ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിലെ യാത്രക്കാർക്ക് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബുക്ക് ചെയ്ത യാത്രാ ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കിയതായി എയര്‍ ഇന്ത്യ ഫേസ്ബുക്കിലൂടെ അറിയിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നൽകും.
യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും സൗജന്യമായിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുകയും ഇവിടങ്ങളിലേക്ക് വരികയും ചെയ്യുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് ഈ സൗജന്യം ലഭിക്കുക. ആഗസ്റ്റ് 26 വരെ ഈ ആനുകൂല്യം ലഭിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
ഈ സൗകര്യങ്ങൾ ഒാൺലൈനിൽ ലഭ്യമല്ല. പകരം 24 മണിക്കൂർ പ്രർത്തിക്കുന്ന +91 444 001 3001, +91 4424 301 930 എന്ന നമ്പരിലോ ട്രാവൽ ഏജന്‍റുമായോ സിറ്റി ഒാഫീസുമായോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.