ആലിബാബ സഹസ്ഥാപകൻ ജാക്ക്​ മാ വിരമിക്കുന്നു

ബീജിങ്​: ആലിബാബ സഹസ്ഥാപകൻ ജാക്ക്​ മാ കമ്പനിയിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ചു. തിങ്കളാഴ്​ച കമ്പനിയിൽ നിന്ന്​ പടിയിറങ്ങുമെന്നാണ്​ ജാക്ക്​ മാ അറിയിച്ചിരിക്കുന്നത്​. ജാക്ക്​ മായുടെ പടിയിറങ്ങലോടെ ചൈനീസ്​ വ്യവസായ രംഗത്തെ ഒരു യുഗത്തിനാണ്​ തിരശ്ശീല വീഴുന്നത്​. വിരമിച്ചതിന്​ ശേഷം സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോകാനാണ്​ മായുടെ തീരുമാനം. ബിൽഗേറ്റ്​സ്​ ഫൗണ്ടേഷൻ മാതൃകയിൽ സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ സംഘടന രൂപീകരിക്കുമെന്നും മാ അറിയിച്ചിട്ടുണ്ട്​.

1999ലാണ്​ ജാക്ക്​ മായും സുഹൃത്തുക്കളും ചേർന്ന്​ 60,000 ഡോളർ മൂലധനമാക്കി ഇ-കോമേഴ്​സ്​ കമ്പനിക്ക്​ തുടക്കമിടുന്നത്​. ആദ്യം ഇൻറർനെറ്റ്​ ഉപയോഗിച്ചപ്പോൾ അത്​ ഭാവിയെ തന്നെ മാറ്റി മറിക്കുന്ന ഒന്നായിരിക്കുമെന്ന്​ തനിക്ക്​​ തോന്നിയിരുന്നുവെന്ന്​ മാ ഒരിക്കൽ പറഞ്ഞിട്ടുണ്ട്​. അദ്ദേഹത്തി​​െൻറ ആ തോന്നൽ തെറ്റായിരുന്നില്ലെന്ന്​ തെളിയിക്കുന്നതായിരുന്നു ജാക്ക്​ മായുടെയും ആലിബാബയുടെയും പിന്നീടുള്ള വളർച്ച.

36.6 ബില്യൺ​ ഡോളറാണ്​ ജാക്ക്​ മായുടെ നിലവിലെ ആസ്​തി. ഫോബ്​സി​​െൻറ ധനികരുടെ പട്ടികയിൽ ജാക്ക്​ മാ ഇടംപിടിച്ചിട്ടുണ്ട്​. കമ്പനിയിൽ നിന്ന്​ പടിയിറങ്ങിയാലും ആലിബാബയുമായുള്ള സഹകരണം തുടരുമെന്നാണ്​ ജാക്ക്​ മാ അറിയിച്ചിരിക്കുന്നത്​.

Tags:    
News Summary - ack Ma Plans to Step Down From Alibaba on Monday, NYT Says-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.