ഗുണമേന്മയുണ്ടെങ്കില്‍ ഫര്‍ണിച്ചര്‍ ഓണ്‍ലൈനിലും വിറ്റുപോകും

ഗുണമേന്മയുണ്ടെങ്കില്‍ ഗൃഹോപകരണങ്ങള്‍ ഓണ്‍ലൈനിലും വിറ്റുപോകും. ഈയിടെ കൊച്ചിയില്‍ നടന്ന സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 
ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയുടെ പുതിയ തരംഗങ്ങള്‍ സംബന്ധിച്ച് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘അര്‍ബന്‍ ലാഡര്‍’ ആണ് സര്‍വേ നടത്തിയത്. 2015 ജുലൈ മുതല്‍ 2016 ജൂണ്‍വരെ 800ലധികം ഉപഭോക്താക്കളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേയില്‍ വെളിവായ വിവരങ്ങള്‍ ഇങ്ങനെ: കേരളത്തിലെ  ഉപഭോക്താക്കള്‍ക്ക് തടി നിര്‍മിത ഫര്‍ണിച്ചറിനോടാണ് താല്‍പര്യം. ഓണ്‍ലൈന്‍ മൂഖേന ഫര്‍ണിച്ചര്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രായത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ശരാശരി 35-44 ആയിരുന്ന പ്രായം ഈ വര്‍ഷം 25- 44 ആയി. പുതുതായി ഫര്‍ണിച്ചര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയും ആശ്രയിക്കുന്നത് തവണവ്യവസ്ഥയെയാണ്. ഓണ്‍ലൈനില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ പലരും തവണവ്യവസ്ഥയെ സംബന്ധിച്ചും  കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തെക്കുറിച്ചുമൊക്കെയാണ് തിരക്കുന്നത്. 
ഓണ്‍ലൈനില്‍ ഫര്‍ണിച്ചര്‍ അന്വേഷിക്കുന്നവര്‍ മുന്‍ഗണന നല്‍കുന്നത് ലിവിങ് റൂം ഫര്‍ണിച്ചറിനാണ്. സോഫ, ലൗഞ്ചുകള്‍, പ്രത്യേക ഡിസൈനുകളിലുള്ള കസേരകള്‍ തുടങ്ങിയവക്കാണ് ആദ്യ പരിഗണന. പിന്നീട് ബെഡ് റൂം, ഊണ്‍മുറി, സ്റ്റഡിറൂം ഫര്‍ണിച്ചറിനാണ് ആവശ്യക്കാര്‍ ഏറെ. തടി ഉരുപ്പടികള്‍ വാങ്ങുന്നവര്‍ രൂപകല്‍പനയുടെ ഭംഗി, ഈട് എന്നിവയാണ് പരിഗണിക്കുന്നത്. 
കട്ടിലുകള്‍, ഡൈനിങ് ടേബ്ളുകള്‍ തുടങ്ങിയവ തടിയില്‍ നിര്‍മിച്ചതാവണമെന്ന് നിര്‍ബന്ധമുള്ള ഇവര്‍ ഷൂ റാക്കുകള്‍, ചെറിയ അലമാരകള്‍ എന്നിവക്ക് എം.ഡി.എഫിനും മുന്‍ഗണന നല്‍കുന്നു. സൗജന്യമായി വീട്ടിലത്തെിച്ച് കൂട്ടിയോജിപ്പിച്ച് നല്‍കുമോ എന്നതിനനുസരിച്ചാണ് വാങ്ങുന്നവര്‍ പലരും എവിടെനിന്ന് വാങ്ങണമെന്ന് തീരുമാനമെടുക്കുന്നതെന്നും സര്‍വേ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.