മുംബൈ: ഡോളറിനെതിരെ രൂപ 28 മാസത്തെ താഴ്ന്ന നിലയിലത്തെി. ഒരു ഡോളറിന് 67.29 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച ഇടപാടുകള്‍ അവസാനിപ്പിച്ചത്. ബുധനാഴ്ച 66.84ലായിരുന്നു വിനിമയം അവസാനിച്ചത്. 2013 സെപ്റ്റംബര്‍ നാലിനുശേഷം ഇതാദ്യമായാണ് ഈ നിലയിലേക്ക് താഴുന്നത്. ഓഹരിവിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റുമാറിയതാണ് ഇടിവിന് പ്രധാന കാരണം. ബുധനാഴ്ച വരെ ഈയാഴ്ച 17 കോടി ഡോളറിന്‍െറ അറ്റ ഓഹരി വില്‍പനയാണുണ്ടായത്. കഴിഞ്ഞയാഴ്ച 38.3 കോടി ഡോളര്‍ ഇങ്ങനെ ഓഹരിവിപണിയില്‍നിന്ന് രാജ്യത്തിന് പുറത്തേക്കൊഴുകിയിരുന്നു. ജനുവരിയില്‍ മാത്രം 1.7 ശതമാനമാണ് രൂപക്ക് മൂല്യനഷ്ടം.
എണ്ണവിലയിടിയുന്നതും ചൈനയിലെ സാമ്പത്തിക അസ്ഥിരതയും ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിയാനിടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സമീപ ഭാവിയില്‍തന്നെ രൂപ 67.50 വരെയത്തെുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍, വിദേശനാണ്യശേഖരം ഭദ്രമാണെന്നിരിക്കെ വലിയതോതിലുള്ള ഇടിവിന് റിസര്‍വ് ബാങ്ക് അനുവദിച്ചേക്കില്ല. വ്യാഴാഴ്ചതന്നെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടിരുന്നു. 2013 ആഗസ്റ്റില്‍ രൂപ 68.85 വരെ താഴ്ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.