ജീവനക്കാർക്ക്​ താമസ സൗകര്യമില്ലേ? സ്ഥാപനത്തിന് 'പണി' കിട്ടും, തൊഴിൽ പെർമിറ്റ്​ റദ്ദാക്കും

ദുബൈ: ജീവനക്കാർക്ക്​ അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിന്‍റെ തൊഴിൽ പെർമിറ്റ്​ റദ്ദാക്കുമെന്ന്​ മുന്നറിയിപ്പ്​. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദേശത്തിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

തൊഴിലാളികൾക്ക്​ ആവശ്യമായ താമസം ഒരുക്കുന്നത്​ വരെ സസ്​പെൻഷൻ തുടരും. മനുഷ്യക്കടത്ത്​ ശ്രദ്ധയിൽപെട്ടാലും പെർമിറ്റ്​ റദ്ദാക്കും. നിരപരാധികളാണെന്ന്​ തെളിഞ്ഞ ശേഷമെ പെർമിറ്റ്​ പുനസ്ഥാപിക്കുയുള്ളൂ. ശിക്ഷിക്കപ്പെട്ടാൽ കമ്പനിക്കെതിരായ വിധി വന്നത്​ മുതൽ രണ്ട്​ വർഷം വരെ സസ്​പെൻഷൻ തുടരും.

മന്ത്രാലയത്തിന്‍റെ സംവിധാനങ്ങളുമായി ബന്ധപ്പെട്ട്​ സ്ഥാപനത്തിന്​ അനുവദിച്ച ഇലക്​ട്രോണിക്​ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താലും പെർമിറ്റ്​ റദ്ദാക്കും. കുറ്റം തെളിയിക്കപ്പെട്ടത്​ മുതൽ ആറ്​ മാസത്തേക്കായിരിക്കും സസ്​പെൻഷൻ. മന്ത്രാലയത്തിന്‍റെ സേവന ഫീസ്​, പിഴകൾ എന്നിവ സംബന്ധിച്ച് 2020ലെ കാബിനറ്റ് പ്രമേയം വ്യവസ്ഥ ചെയ്ത നിയമങ്ങൾ ലംഘിക്കുന്നതും കുറ്റകരമാണെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Work permit will be cancelled if no accommodation provided to the employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.