ഓൺലൈൻ മരുന്ന്​ വിപണിയിലേക്ക് ആമസോണിനൊപ്പം​ റിലയൻസും ഫ്ലിപ്​കാർട്ടും

മുംബൈ: അമേരിക്കൻ ഇ-കൊമേഴ്​സ്​ ഭീമനായ ആമസോണിന്​ പിന്നാലെ ഇ-ഫാർമസി മാർക്കറ്റിലേക്ക് കാലെടുത്തുവെച്ച്​ മുകേഷ്​ അംബാനിയുടെ റിലയൻസ്​ റീടെയിലും. പ്രമുഖ ഓണ്‍ലൈന്‍ ഫാര്‍മസി ചെയിനായ നെറ്റ് മെഡ്‌സിലെ 60 ശതമാനം ഓഹരികള്‍ 620 കോടി രൂപക്ക്​ റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കിയിരിക്കുകയാണ്​. ഫ്ലിപ്​കാർട്ടും ഇൗ മേഖലയിലേക്ക്​ ബിസിനസ്​ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്​.

കോവിഡ്​ 19 നെ തുടർന്നുണ്ടായ ലോക്​ഡൗണിലും അതിനു​േശഷവും ഓൺലൈൻ മരുന്ന്​ വിൽപ്പനയിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടായിരുന്നു. ഇതേതുടർന്നാണ് രാജ്യത്ത്​ ഓൺലൈൻ മരുന്ന്​ വിതരണം ആരംഭിക്കാൻ വ്യാപാര ഭീമൻമാർ തയാറെടുക്കുന്നത്​. 2020ഒാടെ ഒാൺലൈൻ ഫാർമ റീ​െട്ടയിൽ വിപണി 20,000 കോടി രൂപയിലെത്തുമെന്നാണ്​ പ്രതീക്ഷയെന്നും​​ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു​​.

ഓഫ് ലൈന്‍ സ്​റ്റോറുകൾ വഴി വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലക്​ സമയബന്ധിതമായി മരുന്നുകള്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളാണ് തയ്യാറാകുന്നതെന്നാണ്​ ഇൗ മേഖലയുമായി ബന്ധപ്പെട്ട വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​.

ലോക്​ഡൗണിൻെറ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതിനും നിരവധി പേർ ഓൺലൈൻ സംവിധാനത്തെ ആശ്രയിച്ചിരുന്നു. കൺസൽ​ട്ടേഷൻ, ചികിത്സ, പരിശോധനകൾ, മരുന്ന്​ വിതരണം തുടങ്ങിയവയും ഓൺലൈൻ വഴിയാക്കിയിരുന്നു. മരുന്ന്​ വിതരണത്തിനായി ധാരാളം സ്​റ്റാർട്ട്​ അപ്പുകളും രംഗത്തെത്തിയിരുന്നു. കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സർട്ടിഫൈഡ്​ വിൽപ്പനക്കാരിൽനിന്നുള്ള ആയുർവേദ മരുന്നുകൾ തുടങ്ങിയവയാകും വിതരണം ചെയ്യുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.