ഇന്ത്യയിൽ ബിസിനസ് നടത്തുന്നതിന് ചരക്ക് സേവന നികുതി വളരെ പ്രധാനമാണ്. എന്നാൽ, ഇത് എല്ലാ ബിസിനസുകൾക്കും ഒരേപോലെയല്ല ബാധകമാകുന്നത്. ഏതൊക്കെ തരം ബിസിനസുകൾക്കാണ് ജി.എസ്.ടി രജിസ്ട്രേഷൻ വേണ്ടതെന്ന് അറിഞ്ഞിരുന്നാൽ പിഴയിൽ നിന്നും ഒഴിവാകാം.
ജി.എസ്.ടി രജിസ്ട്രേഷൻ ആദ്യം സങ്കീർണമായി തോന്നാമെങ്കിലും, എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കിക്കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും.
ഐഡന്റിഫിക്കേഷൻ നമ്പർ (GSTIN) സ്വന്തമാക്കുന്ന പ്രക്രിയയാണിത്. ഈ നമ്പർ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ നൽകുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും നിയമപരമായി ജി.എസ്.ടി ഈടാക്കാൻ സാധിക്കും.
രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ബിസിനസ് ഇന്ത്യൻ നികുതി നിയമങ്ങൾക്ക് കീഴിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടും. അതോടൊപ്പം ജി.എസ്.ടി ഈടാക്കാനും റിട്ടേണുകൾ ഫയൽ ചെയ്യാനും നിങ്ങൾ ബാധ്യസ്ഥരാകും. ഇത് ബിസിനസിന്‍റെ വിശ്വാസ്യത വർധിപ്പിക്കുക മാത്രമല്ല, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ക്ലെയിം ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
എല്ലാ ബിസിനസുകൾക്കും ജി.എ.സ്.'f രജിസ്ട്രേഷൻ നിർബന്ധമല്ല. എന്നാൽ, നിങ്ങളുടെ ബിസിനസ് ചില നിബന്ധനകൾക്ക് വിധേയമാണെങ്കിൽ, ബിസിനസിന്‍റെ വലിപ്പമോ ലാഭമോ നോക്കാതെ ജി.എസ്.ടി രജിസ്ട്രേഷൻ നിർബന്ധമാണ്. ആ നിബന്ധനകൾ വിശദമായി താഴെ നൽകുന്നു:
ടേൺഓവർ അടിസ്ഥാനമാക്കിയുള്ള ജി.എസ്.ടി രജിസ്ട്രേഷൻ പരിധികൾ
നിങ്ങളുടെ ബിസിനസിന്‍റെ വാർഷിക വിറ്റുവരവ് നോക്കിയാണ് സാധാരണയായി ജി.എസ്.ടി വേണമോ എന്ന് തീരുമാനിക്കുന്നത്.
1. പൊതുവായ പരിധികൾ
ഒരു സാമ്പത്തിക വർഷത്തെ ആകെ വിറ്റുവരവ് താഴെ പറയുന്ന തുകയേക്കാൾ കൂടുതലായാൽ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കണം:
ചരക്കുകൾ വിതരണം ചെയ്യുന്നവർക്ക് : ₹40 ലക്ഷം
സേവനങ്ങൾ നൽകുന്നവർക്ക്: ₹20 ലക്ഷം
പ്രത്യേക വിഭാഗത്തിൽപ്പെട്ട സംസ്ഥാനങ്ങൾക്ക്: ₹10 ലക്ഷം
നിങ്ങളുടെ ബിസിനസ് ഈ പരിധികൾ മറികടക്കുകയാണെങ്കിൽ ജി.എസ്.ടി രജിസ്ട്രേഷൻ നിർബന്ധമാണ്.
2. കോമ്പോസിഷൻ സ്കീം പരിധികൾ
ചെറുകിട ബിസിനസുകൾക്ക് കുറഞ്ഞ നികുതി നിരക്കിലും കുറഞ്ഞ പേപ്പർവർക്കുകളോടെയും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാൻ സി.ജി.എസ്.ടി നിയമത്തിലെ സെക്ഷൻ 10 അനുവാദം നൽകുന്നുണ്ട്. ഇതിന്റെ പരിധികൾ:
ചരക്കുകൾ വിതരണം ചെയ്യുന്നവർക്ക്: ₹1.5 കോടി
സേവനങ്ങൾ നൽകുന്നവർക്ക്: ₹50 ലക്ഷം
ഈ സ്കീം കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കാൻ സഹായിക്കുമെങ്കിലും, ഇതിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ക്ലെയിം ചെയ്യാൻ സാധിക്കില്ല എന്നതുപോലെയുള്ള ചില നിയന്ത്രണങ്ങളുണ്ട്.
ബിസിനസിന്‍റെ വിറ്റുവരവ് നിശ്ചിത പരിധിക്ക് താഴെയാണെങ്കിലും, ചില സാഹചര്യങ്ങളിൽ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തേ തീരൂ. അത്തരം ബിസിനസുകൾ താഴെ പറയുന്നവയാണ്:
അന്തർസംസ്ഥാന വിതരണക്കാർ: സംസ്ഥാനങ്ങൾ മാറി ചരക്കുകളോ സേവനങ്ങളോ വിതരണം ചെയ്യുന്നവർ.
ഇ-കോമേഴ്സ് വിൽപനക്കാർ: ആമസോൺ , ഫ്ലിപ്കാർട്ട് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി സാധനങ്ങൾ വിൽക്കുന്നവർ.
ഇ-കോമേഴ്സ് ഓപ്പറേറ്റർമാർ : ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുകയും, ടി.സി.എസ് നിയമങ്ങൾ പാലിക്കേണ്ടതുമായ കമ്പനികൾ.
കാഷ്വൽ ടാക്സബിൾ പേഴ്സൺസ് : എക്സിബിഷൻ സ്റ്റാളുകൾ പോലെ താൽക്കാലികമായി മറ്റ് സ്ഥലങ്ങളിൽ ബിസിനസ് നടത്തുന്നവർ.
എൻ.ആർ.ഐ നികുതിദായകർ : ഇന്ത്യക്ക് പുറത്ത് താമസിച്ചുകൊണ്ട് ഇന്ത്യയിൽ ചരക്കുകളോ സേവനങ്ങളോ വിതരണം ചെയ്യുന്നവർ.
റിവേഴ്സ് ചാർജ് മെക്കാനിസം : റിവേഴ്സ് ചാർജ് പ്രകാരം നികുതി അടയ്ക്കാൻ ബാധ്യതയുള്ള ബിസിനസുകൾ.
ഇൻപുട്ട് സർവീസ് ഡിസ്ട്രിബ്യൂട്ടർമാരും ഏജന്റുമാരും: സപ്ലയർമാരുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നവരും ഐ.എസ്.ഡിമാരും
ടി.ഡി.എസ് എടുക്കുന്ന സർക്കാർ സ്ഥാപനങ്ങൾ: ജി.എസ്.ടിക്ക് കീഴിൽ ടി.ഡി.എസ് കുറക്കേണ്ടി വരുന്ന സർക്കാർ വകുപ്പുകളോ ഏജൻസികളോ.
ഒ.ഐ.ഡി.എ.ആർ സേവനദാതാക്കൾ: ഇന്ത്യക്ക് പുറത്തുനിന്ന് ഇന്ത്യയിലുള്ളവർക്ക് ഓൺലൈൻ വിവരങ്ങളും ഡാറ്റാബേസ് സേവനങ്ങളും നൽകുന്നവർ.
ഓൺലൈൻ ഗെയിമിങ് ദാതാക്കൾ: ഇന്ത്യക്ക് പുറത്തുനിന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഓൺലൈൻ പണമിടപാട് ഗെയിമിങ് സേവനങ്ങൾ നൽകുന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.