വീണ്ടും മുന്നേറി ഓഹരി വിപണി

മുംബൈ: തുടക്കത്തിലെ തകർച്ചയിൽനിന്ന് കരകയറിയതോടെ തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തോടെ ഇന്ത്യൻ ഓഹരി വിപണി സൂചികകൾ. സെൻസെക്സിൽ 246 പോയന്റിന്റെയും നിഫ്റ്റിയിൽ 62 പോയന്റിന്റെയും വർധന രേഖപ്പെടുത്തി. ആഗോള വിപണികളിൽ സമ്മിശ്ര പ്രവണതകൾ നിലനിന്നെങ്കിലും ബാങ്കിങ്, ലോഹ, ഊർജ ഓഹരികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിക്ക് തുണയായത്. തകർന്ന രൂപ തിരിച്ചുകയറിയതും ആശ്വാസമായി. ക്ലോസിങ് നില: സെൻസെക്സ് -54767, നിഫ്റ്റി -16340. സെൻസെക്സിൽ ആക്സിസ് ബാങ്ക് ഏറ്റവുമധികം നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, അൾട്രാടെക് സിമന്റ് എന്നിവയും മുന്നേറി. നെസ്‌ലെ ഇന്ത്യ, എച്ച്‌.സി.എൽ ടെക്‌നോളജീസ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ. റെഡ്ഡീസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ് എന്നിവ പിന്നാക്കം പോയി. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ തിങ്കളാഴ്ച 156 കോടിയുടെ ഓഹരികൾ വാങ്ങി.

Tags:    
News Summary - The stock market has advanced again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.