Posted On
date_range Updated On
date_range ടി.സി.എസ് 16,000 കോടിയുടെ ഓഹരി തിരികെ വാങ്ങുന്നു; ലാഭം ഉയർന്നു
മുംബൈ: ഇന്ത്യൻ ഐ.ടി ഭീമനായ ടി.സി.എസ് 16,000 കോടിയുടെ ഓഹരികൾ തിരികെ വാങ്ങുന്നു. കമ്പനിയുടെ ഏറ്റവും പഴയ ഓഹരി ഉടമയായ ഷാപൂർജി പല്ലോൻജി ഗ്രൂപ്പുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ഓഹരികൾ തിരികെ വാങ്ങുന്നത്. ടി.സി.എസിൽ നിന്ന് പുറത്ത് േപാകണമെന്ന് ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.
5.33 കോടി ഓഹരികളാണ് തിരികെ വാങ്ങുക. ഓഹരിയൊന്നിന് 3,000 രൂപ വിലയിട്ടാണ് വാങ്ങുക. ഇതിന് ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കണം. ഇത് ലഭിച്ച ശഷമാവും തുടർ നടപടികളുമായി മുന്നോട്ട് പോവുക.
അതേസമയം, ടി.സി.എസിെൻറ രണ്ടാം പാദ ലാഭമുയർന്നിട്ടുണ്ട്. 7,475 കോടിയായാണ് രണ്ടാം പാദത്തിൽ ലാഭമുയർന്നത്. 6.66 ശതമാനത്തിെൻറ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.