ഓഹരി വിപണി; ആഗോള ചുവടുപിടിച്ച് സെൻസെക്സിലും ഇടിവ്

മുംബൈ: ആഗോള വിപണിയിൽ ദൃശ്യമായ വിൽപനസമ്മർദം ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു. സെൻസെക്സ് 770 പോയന്റ് ഇടിഞ്ഞ് 58,766.59ലും നിഫ്റ്റി 216.50 പോയന്റ് ഇടിഞ്ഞ് 17,542.80ത്തിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ്, ടി.സി.എസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, എച്ച്.യു.എൽ, ഇൻഫോസിസ്, എൻ.ടി.പി.സി, ടാറ്റ സ്റ്റീൽ തുടങ്ങിയ കമ്പനികൾ തിരിച്ചടി നേരിട്ടപ്പോൾ ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ടൈറ്റാൻ, എസ്.ബി.ഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവ ഇൻഡക്സിന് വിപരീതമായി നേട്ടമുണ്ടാക്കി. ചൈനയിലെ സാമ്പത്തികത്തകർച്ചയും അമേരിക്കയിൽ ഫെഡറൽ റിസർവിന്റെ നിയന്ത്രണ നടപടികളുമാണ് ആഗോള വിപണിയെ പിന്നോട്ടടിപ്പിച്ചത്.

യൂറോസോൺ പണപ്പെരുപ്പം 9.1 ശതമാനം ഉയർന്നതും ജപ്പാനിലെ പണപ്പെരുപ്പം 24 വർഷത്തെ കൂടിയ നിലയിലെത്തിയതുമായ വാർത്ത ബുധനാഴ്ച പുറത്തുവന്നത് വിപണിയെ സ്വാധീനിച്ചു. ഏഷ്യൻ വിപണികളും നഷ്ടത്തിൽതന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Tags:    
News Summary - stock market Sensex also fell due to the global trend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.