Posted On
date_range Updated On
date_range പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ത്യയെ മറന്ന ബജറ്റ് എന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കേന്ദ്ര സർക്കാറിന് തന്നെ എങ്ങനെ മുന്നോട്ട് പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റ് ആണ്. കേരളത്തിൽ ഒരു എം.പി ഉണ്ടായാൽ പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്. എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല.
ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നത്. ഭൂരിപക്ഷമില്ലാത്ത സർക്കാറിനെ തൽകാലം താങ്ങി നിർത്താനുള്ള ബജറ്റാണിതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.