representative image
Posted On
date_range Updated On
date_range ഒരു മാറ്റവുമില്ല; പെട്രോൾ വില വീണ്ടും വർധിപ്പിച്ചു
തിരുവനന്തപുരം: രാജ്യത്ത് സാധാരണക്കാരനെ വീണ്ടും ബുദ്ധിമുട്ടിലാക്കി പെട്രോൾ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഡീസലിന് വില കൂട്ടിയിട്ടില്ല. ഇതോടെ കൊച്ചിയിലും കോഴിക്കോടും പെട്രോൾ വില 102 രൂപ പിന്നിട്ടു.
തിരുവനന്തപുരത്ത് ലിറ്ററിന് 103 രൂപ 95 പൈസയാണ് വില. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ ആറു പൈസയാണ്. ഡീസൽ വില കോഴിക്കോട് ലിറ്ററിന് 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.
ഈ മാസം ഇതുവരെ ഒമ്പത് തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതോടെ പെട്രോള്‍ വില 100 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.