‘മാധ്യമം’ കമോൺ കേരള വേദിയിൽ വെച്ച് ബിസിനസ് ഐക്കൺ അവാർഡ് കൈരളി ടി.എം.ടി ഡയറക്ടർ പഹലിഷാ കള്ളിയത്തിന് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസ് നൽകുന്നു

‘മാധ്യമം’ കമോൺ കേരള ബിസിനസ് ഐക്കൺ അവാർഡ് പഹലിഷാ കള്ളിയത്ത് ഏറ്റുവാങ്ങി

ദുബൈ: വേറിട്ട ആശയങ്ങൾകൊണ്ടും മികവുകൾകൊണ്ടും പ്രവാസലോകത്തെ വ്യവസായ-വാണിജ്യ മേഖലയിൽ വൻ വിജയം നേടി മുന്നേറിയ പ്രതിഭകൾക്കായി ഗൾഫ് മാധ്യമം കമോൺ കേരള ഒരുക്കിയ ബിസിനസ് ഐക്കൺ അവാർഡ് കൈരളി സ്റ്റീൽസ് ആൻഡ് അലോയ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പഹലിഷാ കള്ളിയത്ത് ഏറ്റുവാങ്ങി. കമോൺ കേരളയുടെ ഏഴാം എഡിഷന്റെ ഭാഗമായി ഷാർജ എക്സ്​പോ സെന്ററിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസാണ് ബിസിനസ് ഐക്കൺ അവാർഡ് സമ്മാനിച്ചത്.

കേരളത്തിലെ വ്യവസായ മേഖലയിൽ ‘ഉരുക്ക് മനുഷ്യൻ’ എന്നറിയപ്പെടുന്ന യുവ സംരംഭകനാണ് പഹലിഷാ കള്ളിയത്ത്. സംസ്ഥാന സർക്കാറിന്റെ യങ് ബിസിനസ് മാൻ അവാർഡ്, ചേംബർ ഓഫ് കോമേഴ്സിന്റെ യൂത്ത് ഐക്കൺ അവാർഡ്, സൺ നെറ്റ്‍വർക്കിന്റെ യങ് ബിസിനസ് മാൻ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ പഹലിഷാ ബിസിനസ് രംഗത്ത് സ്വന്തമാക്കിയിട്ടുണ്ട്. 2009ൽ കാറപകടത്തിൽ അരക്കുതാഴെ പൂർണമായും തളർന്ന് ഒന്നരവർഷത്തോളം ആശുപത്രിക്കിടക്കയിൽ ജീവിച്ചുതീർത്ത നാളുകൾ ഓരോന്നും ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ചങ്കുറപ്പോടെ പഹലിഷാ തിരിച്ചുപിടിക്കുകയായിരുന്നു.

പ്ലസ് ടു പഠനത്തിനു ശേഷം പവർലിഫ്റ്റിങ്ങിൽ നിരവധി ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കി പഹലിഷാ. പിന്നീട് ഹോബി ബോക്സിങ് റിങ്ങിലേക്ക് മാറ്റി. കോളജ് പഠനത്തിനിടെ യൂനിവേഴ്സിറ്റി ബോക്സിങ് മൽസരങ്ങളിൽ പലതവണ ജേതാവായി. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുത്ത് മടങ്ങുമ്പോഴാണ് പഹലിഷായുടെ കാർ അപകടത്തിൽപെടുന്നത്. വീഴ്ചയിൽ തളരാതെ ആത്മവിശ്വാസത്തോടെ തന്റെ ജീവിതം തിരിച്ചുപിടിച്ച പഹലിഷാ എം.ബി.എ പൂർത്തിയാക്കി ബിസിനസിലേക്ക് കടക്കുകയായിരുന്നു. ഭാര്യ: നസിഹ മുഹമ്മദ്. മക്കൾ: തൗബാൻ ബിൻ പഹലിഷാ, ബിൻയാമിൻ ബിൻ പഹലിഷാ.

Tags:    
News Summary - Pahlisha Kalliath receives the ‘Madhyamam’ Come on Kerala Business Icon Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.