പൊതുമേഖല കമ്പനികൾക്ക് കുറഞ്ഞ വിലയിൽ എണ്ണ വൈകാതെ ലഭിക്കും; വിലയിൽ എന്ത് മാറ്റം വരുമെന്ന് ആകാംക്ഷ

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല എണ്ണകമ്പനികൾക്ക് റഷ്യയിൽ നിന്നും കുറഞ്ഞ വിലയിൽ എണ്ണ വൈകാതെ ലഭിക്കുമെന്ന് സൂചന. ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ, എം.ആർ.പി.എൽ തുടങ്ങിയ കമ്പനികൾക്ക് വൈകാതെ എണ്ണ ലഭിക്കുമെന്നാണ് സൂചന. ഇത് ഇന്ത്യൻ വിപണിയിൽ എന്ത് ചലനമുണ്ടാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

റഷ്യൻ കമ്പനികൾക്ക് നൽകേണ്ട പേയ്മെന്റിൽ ഉൾപ്പടെ ധാരണയായാൽ രണ്ട് ദിവസത്തിനകം എണ്ണ വാങ്ങുന്ന നടപടികളുമായി പൊതുമേഖല കമ്പനികൾ മുന്നോട്ട് പോകും. റഷ്യയിലെ പല കമ്പനികൾക്കെതിരെയും അന്താരാഷ്ട്രതലത്തിൽ ഉപരോധങ്ങൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ എണ്ണയുടെ പണം എങ്ങനെ നൽകണമെന്നത് സംബന്ധിച്ച് ആർ.ബി.ഐയും രാജ്യത്തെ പൊതുമേഖല എണ്ണകമ്പനികളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്.

നേരത്തെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഉപരോധങ്ങളുടെ ലംഘനമാകില്ലെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. വൈറ്റ്ഹൗസ് സെക്രട്ടറി ജെൻ സാകിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, എണ്ണവാങ്ങുന്നത് യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്ക് പിന്തുണ നൽകുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Oil PSUs readying to buy discounted Russian crude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.