ഇന്ധനവില വർധിക്കു​േമ്പാൾ നേട്ടം കൊയ്യുന്ന ഒരു കൂട്ടർ ഇവരാണ്​

മുംബൈ: രാജ്യത്ത്​ ഇന്ധനവില വർധന സാധാരണക്കാരുടെ നടുവൊടിക്കും. കുടുംബ ബജറ്റ്​ താളം തെറ്റിക്കുകയും ചെയ്യും. എന്നാൽ ഓഹരി വിപണിയിലേക്ക്​ വരു​േമ്പാൾ കളിമാറും. ആഗോള വിപണിയിൽ അസംസ്​കൃത എണ്ണവില കു​തിച്ചുയരുന്നതോടെ ഓഹരി വിപണിയിൽ ഉയർച്ചയുണ്ടാകുന്നുവെന്നാണ്​ പുതിയ കണക്കുകൾ.

കണക്കുകൾ പരിശോധിക്കു​േമ്പാൾ ഇന്ധനവില വർധനയും നിഫ്​റ്റിയിലെ കയറ്റിറക്കങ്ങളും ബന്ധപ്പെട്ടുകിടക്കുന്നതായാണ്​ വിദഗ്​ധരുടെ അഭി​പ്രായം. വില കൂടു​േമ്പാൾ​ ഓഹരിവിപണിയിലും ഉയർച്ച കാണാനാകും. ഇന്ധനവില താഴേക്ക്​ പോകുന്ന​േതാടെ പ്രതികൂലമാകുകയും ചെയ്യും.

രണ്ടുപതിറ്റാണ്ടിനിടെ നിഫ്​റ്റി കുതിച്ചുകയറിയ  ഒമ്പതുതവണയും  ഇന്ധനവില വർധന രേഖപ്പെടുത്തിരുന്നതായി കാണാം. കഴിഞ്ഞ മാസങ്ങളിലെ ഇന്ധന വർധനവിൽ ഒാഹരി വിപണിയിൽ അഞ്ചുതവണയും നേട്ടമുണ്ടാക്കി. നഷ്​ടം സംഭവിച്ച നാലുതവണയും മറ്റു പ്രതികൂല സാഹചര്യങ്ങൾ വിപണിയിൽ ഉടലെടുത്തിരുന്നു. നഷ്​ടം രണ്ടുശതമാനത്തിൽ താഴെ മാത്രമാണെന്നതും നിക്ഷേപകർക്ക്​ ആശ്വാസകരമാണെന്ന്​ പറയുന്നു.

കടപ്പാട്​: ​The Economic Times

'ദീർഘകാല സാമ്പത്തിക സാഹചര്യങ്ങൾ പരിശോധിക്കു​േമ്പാൾ ഇന്ധനവില വർധനവ്​ ഇന്ത്യൻ ഓഹരിവിപണിയെ പ്രതികൂലമായി ബാധിക്കുന്നില്ല' -ജിയോജിത് ഫിനാൻഷ്യൽ സർവിസസ്​ തലവൻ വിനോദ്​ നായർ പറയുന്നു.

അസംസ്​കൃത എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്​ ഇന്ത്യ. 2001 മുതൽ 2007 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വില വർധന കാര്യമായുണ്ടായില്ലെങ്കിലും ഓഹരിവിപണിയിൽ ചെറിയ ചലനങ്ങൾ സൃഷ്​ടിച്ചിരുന്നു. 2008 മുതൽ ആഗോളവിപണി ​വൻ തകർച്ചക്ക്​ സാക്ഷ്യം വഹിച്ചെങ്കിലും ഇന്ത്യൻ വിപണി പിടിച്ചുനിന്നു. 2011ലെ ചെറിയ കാലയളവിൽ ഇന്ധനവില വർധന വിപണിയെ പ്രതികൂലമായാണ്​ ബാധിച്ചത്​. ഇതിനുശേഷം ഓഹരിവിപണിയും ഇന്ധനവില വർധനവും തമ്മിൽ 'പോസിറ്റീവ്​' ബന്ധം രൂപപ്പെടുകയായിരുന്നു. വില കുറഞ്ഞ പല ഘട്ടങ്ങളും ഓഹരിവിപണിക്ക്​ തിരിച്ചടി നേരിടുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Oil price surge Shows Positive trends in Indian equities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.