ക്യൂആറും ഫോൺ നമ്പറും വേണ്ട, ഫോണൊന്ന് തൊട്ടാൽ മതി; ജി പേയുടെ പുതിയ ഫീച്ചർ

പണം കൈമാറ്റം കൂടുതൽ എളുപ്പമാക്കാൻ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗ്ൾ പേ. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സാ​ങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പണം കൈമാറാവുന്ന സംവിധാനമാണ് ഗൂഗ്ൾ പേ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

പി.ഒ.എസ് മെഷിനിന്റെ തൊട്ടടുത്ത് ഫോണെന്ന് കാണിച്ചാൽ മതി, ഗൂഗ്ൾ പേയിൽ പേയ്മെന്റ് വിന്റോ ഇനി തെളിയും. തുക ഉറപ്പുവരുത്തി യു.പി.ഐ പിൻ നൽകിയാൽ പണം കൈമാറാം.

നേരത്തെ ക്യൂആർ കോഡ് സ്കാൻ ചെയ്തോ ഫോൺ നമ്പർ നൽകിയോ ആണ് ഗൂഗ്​ൾ പേയിലൂടെ പണം കൈമാറാനായിരുന്നത്. ഇതാണ് ഇപ്പോൾ കൂടുതൽ ലളിതമാക്കിയിരിക്കുന്നത്.

ഈ സൗകര്യം ലഭിക്കാൻ മൊബൈൽ ഫോണിൽ എൻ.എഫ്.സി എനേബ്ൾ ചെയ്യണം. സ്മാർട്ട് ഫോണിന്റെ സെറ്റിങ്സിൽ കണക്ഷൻ സെറ്റിങ്സിലാണ് ഇത് സംബന്ധിച്ച ഒാപ്ഷൻ ഉണ്ടാകുക. എൻ.എഫ്.സി എനേബ്ൾ ചെയ്താൽ കോണ്ടാക്റ്റ്ലസ് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ ഫോൺ പി.ഒ.എസ് മെഷീനുകളിൽ ഉപയോഗിച്ച് ഗൂഗ്ൾ പേയിൽ പണം കൈമാറാനാകും.

Tags:    
News Summary - Now use g pay in one tap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.