ജി.ഡി.പി 7.7 ശതമാനമായി ചുരുങ്ങുമെന്ന് സാമ്പത്തിക സർവെ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം) 7.7 ശതമാനമായി ചുരുങ്ങുമെന്ന് 2021-22 സാമ്പത്തിക സർവെ റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വെച്ച സാമ്പത്തിക സർവെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

വരുന്ന സാമ്പത്തിക വർഷത്തിൽ (2021 ഏപ്രിൽ-2022 മാർച്ച്) ജി.ഡി.പി വളർച്ചാ നിരക്ക് 11 ശതമാനത്തിൽ എത്തും. 2022-23 ആകുമ്പോഴേക്കും 15.4 ശതമാനത്തിൽ വളർച്ച എത്തിയേക്കുമെന്നും സാമ്പത്തിക സർവെ വ്യക്തമാക്കുന്നു.

വളർച്ചാ നിരക്ക് 24 ശതമാനം വരെ ചുരുങ്ങുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും രണ്ടാം പാദത്തിൽ വളർച്ച നേടിയിരുന്നു.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്ന് ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും നേരത്തെ ഐ.എം.എഫ് വിലയിരുത്തിയിരുന്നു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയി‍രുന്നു.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.