മുംബൈ വിമാനത്താവളത്തി​െൻറ 74 ശതമാനം ഓഹരിയും ഇനി അദാനിയുടെ കമ്പനിക്ക്​ സ്വന്തം

മുംബൈ: മുംബൈ അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ (എം.ഐ.എ.എല്‍) 23.5 ശതമാനം ഓഹരി വിഹിതം കൂടി ഗൗതം അദാനിയുടെ കൈയ്യിലേക്ക്​. അദാനി എൻറര്‍പ്രൈസസി​െൻറ കീഴിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്​സ്​ (എ.എ.എച്ച്.എല്‍) ആണ്​ 1,685 കോടിക്ക്​ ഓഹരി സ്വന്തമാക്കിയത്​. എ.സി.എസ്.എ ഗ്ലോബല്‍, ബിഡ് സര്‍വീസ് ഡിവിഷന്‍ (മൗറീഷ്യസ്) (ബിഡിവെസ്റ്റ്) എന്നിവരുടെ കൈവശമുണ്ടായിരുന്ന 23.5 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അതോടെ വിമാനത്താവള കമ്പനിയിൽ അദാനി ഗ്രൂപ്പി​െൻറ കീഴിലുള്ള കമ്പനിയുടെ ഒാഹരി വിഹിതം 74 ശതമാനമായി ഉയർന്നേക്കും.

കമ്പനി കഴിഞ്ഞ ദിവസം ഫയര്‍ ചെയ്ത റെഗുലേറ്ററി ഫയലിങ്ങിലാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുളളത്. നിർദ്ദിഷ്ട കരാർ പ്രകാരം അദാനിയുടെ കമ്പനി എം.ഐ.എ.എല്‍-ഇൽ നിന്നും 28,20,00,000 ഇക്വിറ്റി ഓഹരികൾ വാങ്ങിയതായും റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നുണ്ട്​. ഭൂരിപക്ഷ ഓഹരി ഉടമകളായിരുന്ന ജി.വി.കെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്സി​െൻറ കൈവശമുണ്ടായിരുന്ന 50.50 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് നേരത്തെ അദാനി വ്യക്തിമാക്കിയിരുന്നു. ജികെവി ഡവലപ്പേഴ്സിന്റെ കടബാധ്യത നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

അവശേഷിക്കുന്ന 26 ശതമാനം ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കലാണുള്ളത്​. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലൂടെ ലഖ്‌നൗ, ജയ്പൂര്‍, ഗുവാഹത്തി, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളുരു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നേരത്തെ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. മുംബൈ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ 74 ശതമാനം ഓഹരികളും, ആറ് മെട്രോ ഇതര വിമാനത്താവളങ്ങളുടെ നിയന്ത്രണവും കൈയ്യിലെത്തിയതോടെ അദാനി ഗ്രൂപ്പ്​ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ ഒാപറേറ്ററായി മാറും.

Tags:    
News Summary - Mumbai International Airport Adani Airports acquires 23.5 percentage stake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.