Posted On
date_range Updated On
date_range സോമനാഥ് ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനിയും ആകാശ് അംബാനിയും; സംഭാവന നൽകിയത് 1.51 കോടി രൂപ
ന്യൂഡൽഹി: മഹാശിവരാത്രിയോടനുബന്ധിച്ച് സോമനാഥ് ക്ഷേത്ര സന്ദർശനം നടത്തി മുകേഷ് അംബാനിയും മകൻ ആകാശ് അംബാനിയും. ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ലാഹിരി, സെക്രട്ടറി യോഗേന്ദ്രഭായ് ദേശായി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയ ഇരുവർക്കും മുഖ്യപൂജാരി പ്രസാദം നൽകി.
ക്ഷേത്രത്തിന് 1.51 കോടി രൂപ സംഭാവന നൽകിയാണ് ഇരുവരും മടങ്ങിയത്. അടുത്തിടെ ആകാശ് അംബാനി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.