കാലികളെ വിൽക്കാൻ ​ഐ.ഐ.ടി വിദ്യാർഥികൾ ആപ്പ് തുടങ്ങി; ഇപ്പോൾ 565 കോടിയുടെ വിറ്റുവരവ്

വ്യത്യസ്തമായൊരു ബിസിനസ് ഐഡിയയുമായി വ്യാപാരത്തിനിറങ്ങി വിപണിയിൽ നിന്ന് കോടികൾ കൊയ്ത് വിദ്യാർഥികൾ. ​ഐ.ഐ.ടി ഡൽഹി വിദ്യാർഥികളാണ് കാലികളെ വിൽക്കാൻ ‘അനിമൽ’ എന്ന ഓൺലൈൻ സംവിധാനം ഒരുക്കി വിജയം കൊയ്യുന്നത്. ക്ഷീരകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുക, കന്നുകാലി വ്യാപാരം, ക്ഷീരകർഷക വ്യവസായങ്ങൾ എന്നിവ കൂടുതൽ ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാർഥികൾ അനിമൽ സ്ഥാപിച്ചത്. 2022 സാമ്പത്തിക വർഷത്തിൽ 7.4 കോടിയായിരുന്നു അനിമലിന്റെ വാർഷിക വിറ്റുവരവ്. 2023ൽ അത് അത് 565 കോടി രൂപയായി വർധിച്ചു.

എന്താണ് അനിമൽ

കന്നുകാലികളെ വ്യാപാരം ചെയ്യുന്നതിനുള്ള ഓൺലൈൻ വിപണിയാണ് അനിമൽ. കന്നുകാലികളെയും എരുമകളെയും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഓൺലൈൻ ഇടപാടുകൾ ഇവിടെ സാധ്യമാണ്. 2019-ൽ സ്ഥാപിതമായ ആനിമൽ ബെംഗളൂരു ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അനിമൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ആനിമാലിന്റെ രേഖകളിലെ പേര്. ഓൺലൈൻ സൈറ്റും ആപ്ലിക്കേഷനും ഇവർക്കുണ്ട്.

അനുരാഗ് ബിസോയ്, കീർത്തി ജംഗ്ര (സിഒഒ), ലിബിൻ വി ബാബു, നീതു വൈ, നീതു യാദവ് (സിഇഒ), സന്ദീപ് മഹാപത്ര എന്നിവർ ചേർന്നാണ് ആനിമൽ സ്ഥാപിച്ചത്. ഷാദി ഡോട്ട് കോമിന്റെ സ്ഥാപകൻ അനുപം മിത്തൽ, സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ, അഞ്ജലി ബൻസാൽ, മോഹിത് കുമാർ, സാഹിൽ ബറുവ എന്നിവരുൾപ്പെടെ പ്രമുഖരായ നിക്ഷേപകർ സ്ഥാപനത്തിനുണ്ട്.

വിജയഗാഥ

ഐഐടി ഡൽഹിയിൽ റുംമേറ്റുകളായിരുന്ന നീതു യാദവും കീർത്തി ജംഗ്രയും ചേർന്നാണ് അനിമൽ എന്ന സ്വപ്നത്തിന് തുടക്കംകുറിച്ചത്. 2019 നവംബറിൽ ബാംഗ്ലൂരിലെ ചെറിയ വാടക മുറിയിലാണ് സംഘം പ്രവർത്തിക്കാൻ തുടങ്ങിയത്. ക്ഷീരകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുക, കന്നുകാലി വ്യാപാരം, ക്ഷീരകർഷക വ്യവസായങ്ങൾ എന്നിവ കൂടുതൽ ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആനിമൽ സ്ഥാപിച്ചത്.

മറ്റെല്ലാ സ്റ്റാർട്ടപ്പുകളും പോലെ തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിന് ശേഷം കാലികളെ വാങ്ങാൻ താൽപ്പര്യമുള്ള ആളുകളുടെ കൂടുതൽ കൂടുതൽ ഓർഡറുകൾ ഇവർക്ക് ലഭിക്കാൻ തുടങ്ങി. ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള സേവനങ്ങളും നൽകും. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനത്തിന്റെ 90% കന്നുകാലി ഇടപാടിൽ നിന്നാണ്. ബാക്കിയുള്ള 10% മെഡിക്കൽ ചെലവുകൾ, അസിസ്റ്റഡ് റീപ്രൊഡക്ഷൻ, സെയിൽസ് കമ്മീഷൻ എന്നിവയിൽ നിന്നാണ്.

Tags:    
News Summary - IIT Delhi roommates who launched ‘Animall’, a cattle trading platform whose revenue is Rs 565 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.