സ്​റ്റാർട്ടപ്പുകൾക്ക്​ കെ.എഫ്​.സി: 10 കോടി വരെ വായ്പ നൽകും

തിരുവനന്തപുരം: സ്​റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കേരള ഫിനാൻഷ്യൽ കോർപറേഷൻ പ്രഖ്യാപിച്ചു.

കേരള സ്​റ്റാർട്ടപ്​ മിഷൻ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പോളിസി ആൻഡ്​ പ്രമോഷൻ ഡിപ്പാർട്ട്‌മെൻറിൽ (ഡി.ഐ.പി.പി) രജിസ്​റ്റർ ചെയ്ത, കേരളത്തിൽ രജിസ്​റ്റേഡ് ഓഫിസുള്ളതുമായ സ്​റ്റാർട്ടപ്പുകൾക്കാണ് വായ്പ.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനോ സമ്പത്ത് സൃഷ്​ടിക്കുന്നതിനോ ഉള്ള സാധ്യതയുള്ള പ്രായോഗിക പദ്ധതികൾ മാത്രമേ പരിഗണിക്കൂ.ഉൽപാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവത്​കരണത്തിന് 50 ലക്ഷം രൂപയും സ്കെയിൽ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയുമാണ് സഹായം.

അഞ്ച്​ ശതമാനം പലിശ നിരക്കിൽ പരമാവധി 12 മാസത്തെ മൊറട്ടോറിയം കാലയളവ് ഉൾപ്പെടെ 60 മാസമാണ് തിരിച്ചടവ് കാലാവധി. www.kfc.org ൽ ഓൺലൈനായി അപേക്ഷിക്കണം. വിദഗ്ധ സമിതിയായിരിക്കും വായ്പാ അനുമതി നൽകുകയെന്ന്​ കെ.എഫ്​.സി സി.എം.ഡി സഞ്ജയ് കൗൾ അറിയിച്ചു.

Tags:    
News Summary - KFC To provide loans up to 10 crore for startups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.