150 ബോയിങ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി ആകാശ എയർ

ന്യൂഡൽഹി: 150 വിമാനങ്ങൾക്ക് ഓർഡർ നൽകി ആകാശ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലോകത്തിലെ അതിവേഗം വളരുന്ന ഏവിയേഷൻ മാർക്കറ്റിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് ബോയിങ്ങുമായി കരാറിലെത്താനുള്ള ചർച്ചകൾ ആകാശ നടത്തുന്നുവെന്നാണ് റിപ്പോർട്ട്. വിങ്സ് ഇന്ത്യയെന്ന പേരിൽ ജനുവരിൽ 18 മുതൽ 21 വരെ നടക്കുന്ന രാജ്യത്തെ സിവിൽ ഏവിയേഷൻ പരിപാടിയിൽ വെച്ച് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്നാണ് സൂചന. അതേസമയം, ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആകാശ എയർ വക്താവ് പറഞ്ഞു. ബോയിങ്ങും ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല.

ഇന്ത്യയിലെ മാർക്കറ്റിൽ നാല് ശതമാനം വിഹിതമുള്ള വ്യോമയാന കമ്പനിയാണ് ആകാശ. 60 ശതമാനം വിപണി വിഹിതവുമായി ഇൻഡിഗോയാണ് ഇന്ത്യയിൽ ഒന്നാമത്. 26 ശതമാനം വിഹിതവുമായി ടാറ്റ ഗ്രൂപ്പിന്റെ കമ്പനികളാണ് രണ്ടാമത്.

നിലവിൽ ആഭ്യന്തര സർവീസുകളാണ് ആകാശ നടത്തുന്നത്. പുതിയ വിമാനങ്ങൾ കൂടി എത്തിയാൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും ആകാശ സർവീസ് നടത്താൻ സാധ്യതയുണ്ട്. അതേസമയം, 500 എയർബസ് വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ ഓർഡർ നൽകിയിട്ടുണ്ട്. 470 എയർബസ്, ബോയിങ് വിമാനങ്ങൾ വാങ്ങാനാണ് ടാറ്റയുടെ ഓർഡർ.

Tags:    
News Summary - India’s Akasa Air nears order for 150 Boeing jets: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.